പാര്‍ലമെന്റ് എരിയും ; ഇന്ധനത്തില്‍

ന്യൂ ഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വിലയില്‍ പാര്‍ലമെന്റ് എരിയും . നന്ദിപ്രമേയ, ബജറ്റ് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ധന വിലക്കയറ്റ പ്രശ്നം ഉന്നയിക്കാന്‍ കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുമ്പോഴും ആഭ്യന്തര വിപണിയില്‍ വില റോക്കറ്റ് പോലെ കുതിക്കുന്നത് എക്സസൈസ്‌ ചുങ്കം വര്‍ദ്ധിപ്പിച്ച ജനദ്രോഹ നടപടിയാണ് കേന്ദ്രതിന്റെത്  എന്ന് കൊണ്ഗ്രെസ് അഭിപ്രായപ്പെടും.

തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്‍പതിന് ആദ്യഘട്ടം സമാപിക്കും.രണ്ടാം ഘട്ടം മാര്ച് അഞ്ചു മുതല്‍ ഏപ്രില്‍ അഞ്ചു വരെ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധന വിലക്ക് പുറമേ സുപ്രീം കോടതി ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനവും അവിടെ നില നില്‍ക്കുന്ന പ്രശ്നങ്ങളും ഉന്നയിക്കും .കൂടാതെ ഓറഞ്ചു പാസ്പോര്‍ട്ട്,ആധാര്‍ എന്നിവയും ചര്‍ച്ച ചെയ്യും .

Top