വിമാനം പറന്നിറങ്ങിയത് കായലില്‍!! സംഭവം ന്യൂസിലന്‍ഡിലെ പസഫിക് ദ്വീപില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

വെല്ലിങ്ടണ്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പറന്നിറങ്ങിയത് കായലില്‍. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്.

അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് എല്ലാവരെയും രക്ഷിക്കാന്‍ സാധിച്ചത്. യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. യാത്രക്കാര്‍ക്കാര്‍ക്കും ഗുരുതര പരുക്കുകളേറ്റിട്ടില്ല. മൈക്രോനേഷ്യന്‍ തലസ്ഥാനമായ പോണ്‍പേയ്യല്‍നിന്ന് പോര്‍ട് മോര്‍സ്ബിയിലേക്കു പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പെട്ടത്. അപകടകാരണമെന്താണെന്നു വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴയായതിനാല്‍ മുന്നിലെ കാഴ്ച മങ്ങിയിരുന്നുവെന്നും വിവരമുണ്ട്. വിമാനത്തിനുള്ളില്‍ വെള്ളം കയറുന്നതുവരെ എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. വെള്ളത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് വളരെ താഴ്ന്നാണു വിമാനം പറന്നിരുന്നതെന്നും അവര്‍ പറഞ്ഞു.

Top