പത്തനംതിട്ടയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍!! സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടുപോകുന്നതിന് പിന്നില്‍ വമ്പന്‍ കളികള്‍

സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്. പത്തനംതിട്ട ലോക്സഭാ സീറ്റ് ഒഴികെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഓരോരുത്തരിലും ഉയരുന്നുത്. മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത് ശബരിമല സമരനായകനായ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ്.

അത് ഇഷ്ടമില്ലാത്ത ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ഇവര്‍ സുരേന്ദ്രനെ ഒഴിവാക്കാന്‍ ചരടുവലിച്ചോ എന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ രഹസ്യമാക്കി വെക്കുന്നതെന്നാണ് അണികളുടെ ചോദ്യം. അതോ മറ്റാരെയെങ്കിലും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ടത് കോണ്‍ഗ്രസ് വിട്ടുവരാന്‍ പോകുന്ന പ്രമുഖ നേതാവിന് വേണ്ടിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും സൂചനയുണ്ട്. ശബരിമല സമരത്തിന് മുന്നില്‍ നിന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം.

കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണെന്നും എല്ലാ ചര്‍ച്ചകളും കഴിഞ്ഞതാണെന്നും പി.എസ്. ശ്രീധരന്‍ പിള്ള ഇന്ന് പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ സംസ്ഥാനം നിര്‍ദ്ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ലെന്നും എം.ടി.രമേശ് പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാറിനിന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്നും എം.ടി.രമേശ് വ്യക്തമാക്കി.

ആദ്യമൊക്കെ പി എസ് ശ്രീധരന്‍ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയില്‍ ആര്‍.എസ്.എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്. തൃശൂരും പത്തനംതിട്ടയും മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രനും നിലപാടെടുത്തിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ധാരണയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പി.എസ്.ശ്രീധരന്‍ പിള്ള അതൃപ്തി അറിയിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാര്‍ട്ടിയില്‍ തന്നെ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് കേവലം സാങ്കേതികത്വം മാത്രമാണെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം നല്‍കുന്ന വിശദീകരണം. കെ.സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും ഇന്നലെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തുവെന്നും അവര്‍ അറിയിച്ചു. പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ബി.ജെ.പി വ്യക്തമാക്കി.

Top