പത്തനാപുരം: ഒരു വര്‍ഷമായി കിടപ്പിലായിരുന്ന ഭര്‍ത്താവിന്റെ കഴുത്തില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ മുറുക്കി കൊലപ്പെടുത്തി. കേസില്‍ ഭാര്യ അറസ്റ്റിലായി. തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി(59)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ വസന്ത (49) പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരന്‍ ആചാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കാണുന്നത്. മകള്‍ സുനിതയ്ക്കും മരുമകന്‍ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരന്‍ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടില്‍ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ കുന്നിക്കോട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സുന്ദരന്‍ ആചാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കാണുന്നത്. മകള്‍ സുനിതയ്ക്കും മരുമകന്‍ രാജേഷിനും ഒപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുന്ദരന്‍ ആചാരിക്ക് അനക്കമില്ലെന്ന കാര്യം ഭാര്യതന്നെയാണ് മകളെ അറിയിച്ചത്. ഡോക്ടറെ വീട്ടില്‍ വരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ കുന്നിക്കോട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സ്വാഭാവിക മരണമെന്ന് കരുതി ശവസംസ്‌കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ പൊലീസെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ വൈദ്യുത വയര്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. വസന്തയെ ചോദ്യംചെയ്തതോടെ മരണത്തിന്റെ ചുരുളഴിയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുന്ദരന്‍ ആചാരി ഒരുവര്‍ഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയില്‍ കാലിന് ഒടിവുപറ്റി കിടപ്പിലായി. പ്രാഥമിക കൃത്യങ്ങള്‍ കിടക്കയില്‍ നിര്‍വഹിക്കുന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഈ സമയം സുന്ദരനെ പരിചരിച്ചിരുന്നത് ഭാര്യ കൂടിയായ വസന്തയായിരുന്നു. കുറച്ചുകാലം തന്നെ പരിചരിച്ചു മടുത്തതോടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി വീട്ടില്‍ മറ്റാരുമില്ലാത്ത ദിവസം തിരഞ്ഞെടുത്തു. സംഭവദിവസം വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നനേരം വസന്ത തലയിണ മുഖത്ത് അമര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമം നടത്തി. പരാജയപ്പെട്ടതോടെ മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പുനലൂര്‍ എ.എസ്പി. കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദ്, പത്തനാപുരം സിഐ എസ്.നന്ദകുമാര്‍, കുന്നിക്കോട് എസ്.ഐ. ഡി.എസ്.സുമേഷ്‌ലാല്‍, എസ്.ഐ. എ.സുരേഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.