
ന്യുഡല്‍ഹി :പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലെ മാധ്യമ സ്ഥാപനത്തില്‍ വിളിച്ചാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് എന്ന ചാവേര്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് അവര്‍ അവകാശപ്പെട്ടു. വക്താവ് സെയ്ദ് സദാഖട്ട് ഖുസൈന്‍റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കാശ്മീരിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കുന്ന പതിമൂന്ന് ഭീകരസംഘടനകളുടെ കൗണ്‍സിലാണിത്.വ്യോമസേനാ ആക്രമണത്തില്‍ പങ്കെടുത്ത ആറ് ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചതിന് തെട്ടുപിന്നാലെയാണ് ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തത്.
എന്നാല്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം കേന്ദ്രസര്‍ക്കാര്‍ തള്ളി. കശ്മീരിലെയും പാകിസ്താനിലെയും പതിമൂന്ന് ഭീകര സംഘടനകളുടെ കൂട്ടായ്മയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. സംഘടനയുടെ ഹൈവേ സ്‌ക്വാഡ് ആക്രമണം നടത്തിയെന്നായിരുന്നു ഇവരുടെ അവകാശവാദം.എന്നാല്‍ യുണൈറ്റഡ് ജിഹാജ് കൗണ്‍സിലിന്റെ അവകാശവാദം കേന്ദ്രം തള്ളി. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2002ല്‍ പാകിസ്താന്‍ നിരോധിച്ച ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് ഇന്ത്യ വിട്ടയച്ച ഭീകരന്‍ മൗലാന മസൂദ് അസറാണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍.
അതിനിടെ ഭീകരകേന്ദ്രത്തില്‍ കടന്ന ആറ് ഭീകരരെയും വധിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. രണ്ട് തീവ്രവാദികളെയാണ് ഇന്ന് വധിച്ചത്. തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമെ ഇയാളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കാനാകൂ. ഇന്നലെ നാല് തീവ്രവാദികളെ എന്‍.എസ്.ജി വധിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ആക്രമണമുണ്ടായത്. മൂന്ന് ദിവസം നീണ്ട ഏറ്റമുട്ടലില്‍ മലയാളി സൈനികള്‍ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു