നിരഞ്ജന്‍ കുമാറിന് മുഖ്യമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.നിരഞ്ജന് ഹൃദയാഞ്ജലിയുമായി പാലക്കാട്‌; ശവസംസ്‌കാരം ഇന്ന്

പാലക്കാട് :കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലെഫ്. കേണല്‍. ശ്രീ. നിരഞ്ജന്‍ കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകി പാലക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി സംസ്ഥാനത്തിനെ ദുഖം രേഖപ്പെടുത്തി.ഇന്നു രാവിലെ ഏഴ് മുതല്‍ 11വരെ എളമ്പുലാശ്ശേരി കെ.എ.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നാണ് സംസ്കാരം.

വീരമൃത്യുവരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം സൈനിക ഹെലികേ‍ാപ്ടറില്‍ കേ‍ാളജ് അങ്കണത്തിലെത്തുമെന്ന് അറിഞ്ഞതേ‍ാടെ   ഇന്നലെ ജനങ്ങളുടെ ഒഴുക്കായിരുന്നു പലക്കാട്ടെക്ക് . പാലക്കാടിന്റെ വീരപുത്രനെ കാണാന്‍ മണിക്കൂറുകളേ‍ാളം നീണ്ട അവരുടെ കാത്തുനില്‍പ്പിനിടെ പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കു പുറമെ കരസേന, വ്യോമസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥലപരിശേ‍ാധനയും സുരക്ഷാനടപടികളും വിലയിരുത്തി. ഹെലിപാഡിന്റെ ജോലികള്‍ തീര്‍ത്തു സ്ഥലം പൂര്‍ണ സുരക്ഷാ വലയത്തിനുള്ളിലാക്കിയെങ്കിലും ആളുകള്‍ വന്നുകൊണ്ടേയിരുന്നു. നടപടികള്‍ ആവര്‍ത്തിച്ചു വിലയിരുത്തി ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തു സജീവമായിരുന്നു.oommen chandy -niranjan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൗണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് ആദ്യം നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇളവു നല്‍കേണ്ടിവന്നു. മൂന്നു മണിയോടെ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും മാധ്യമപ്രവര്‍ത്തകരുമെത്തി. ബെംഗളൂരുവില്‍നിന്നു പുറപ്പെട്ട ഹെലിക്കോപ്ടറിന്റെ ശബ്ദം കേള്‍ക്കുന്നതു കാതേ‍ാര്‍ത്ത് നില്‍ക്കുകയായിരുന്നു ജനം. 4.05ന് ആദ്യത്തെ ഹെലിക്കോപ്ടറിന്റെ ഇരമ്പം കേട്ടു. അതേ‍ാടെ ‘ഭാരത് മാതാ കീ ജയ്’ എന്ന് ജനസാഗരം ആര്‍ത്തിരമ്പി. നിലയ്ക്കാത്ത ജയ്‌വിളികള്‍ക്കിടയിലേക്കു വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഇറങ്ങി. അപ്പോഴേക്കും ഭൗതികശരീരം വഹിച്ച് രണ്ടാമത്തെ ഹെലിക്കോപ്ടര്‍ എത്തി. ‘അമര്‍ രഹേ ലഫ്. കേണല്‍ നിരഞ്ജന്‍’ എന്ന അലയൊലികള്‍ക്കിടയിലേക്ക് കേ‍ാപ്ടറിന്റെ ഇറങ്ങല്‍.കാഴ്ച പൂര്‍ണമായി ഇല്ലാതാക്കി അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞെങ്കിലും ദേശസ്നേഹം ജയ്‌വിളികളായി അന്തരീക്ഷത്തില്‍ തങ്ങി നിന്നു.

മധുക്കര ആര്‍ട്ടിലറി റജിമന്റ് സ്റ്റേഷന്‍ കമാന്‍ഡര്‍ ലഫ്. കേണല്‍ ശൈലേന്ദര്‍ ആര്യ, വ്യോമസേനാ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ വി.ആര്‍. ശ്രീനിവാസന്‍ എന്നിവര്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, അസി. കലക്ടര്‍ പി.ബി. നൂഹ്, എസ്പി എന്‍. വിജയകുമാര്‍, എഡിഎം യു. നാരായണന്‍കുട്ടി എന്നിവരുടെ അടുത്തേക്കെത്തിച്ചു.

എംഎല്‍എമാരായ കെ. അച്യുതന്‍, എ.കെ. ബാലന്‍, എം. ചന്ദ്രന്‍, എം. ഹംസ, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, എന്‍എസ്ജിയിലെ മേജര്‍ തുഷാര്‍ മേനേ‍ാന്‍, ജില്ലാ പെ‍ാലീസ് മേധാവി എന്‍. വിജയകുമാര്‍, ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, ബിജെപി ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. വിക്ടേ‍ാറിയ കേ‍ാളജ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.എംഎല്‍എമാരായ കെ.വി. വിജയദാസ്, എന്‍. ഷംസുദ്ദന്‍, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, നഗരസഭാ ചെയര്‍പഴ്സന്‍ പ്രമീളാ ശശിധരന്‍, മറ്റു തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കെപിസിസി സെക്രട്ടറി സി. ചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി. ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ്, ബിജെപി ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, മുന്‍ മന്ത്രി വി.സി. കബീര്‍, മുന്‍ എംപി വി.എസ്. വിജയരാഘവന്‍, ബിജെപി ദേശീയ സമിതി അംഗം എന്‍. ശിവരാജന്‍, ഡിസിസി സെക്രട്ടറിമാരായ കെ. ഭവദാസ്, പി.വി. രാജേഷ്, പി. ബാലഗോപാല്‍, വിക്ടോറിയ കോളജ് പ്രന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തി.
രാജ്യത്തിനു വേണ്ടി ജീവന്‍കൊടുത്ത വീരജവാനെ കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കി. വിവിധ സംഘടനകള്‍ പുഷ്പചക്രം അര്‍പ്പിച്ചു. നാലരയോടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം മണ്ണാര്‍കാട്ടുള്ള നിരഞ്ജന്റെ തറവാട്ടിലേക്ക് നീങ്ങിയപ്പോള്‍, തേങ്ങലുകള്‍ക്കിടയിലെ ജന്മനാടിന്റെ പ്രാര്‍ഥനപോലെ പേ‍ാലെ ബാങ്കുവിളി മുഴങ്ങി.

 

 

 

Top