നിരഞ്‌ജന്‍ കുമാറിനെ ആദരിച്ച് കേരളം ..കുടുംബത്തിനു 50 ലക്ഷം,ഭാര്യക്ക്‌ സര്‍ക്കാര്‍ ജോലി,മകളുടെ വിദ്യാഭ്യാസച്ചെലവ്‌. അംഗീകാരങ്ങളും സഹായങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം:പഞ്ചാബിലെ പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്‌.ജി. കമാന്‍ഡോ ലഫ്‌. കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിരഞ്‌ജന്‍ കുമാറിന്റെ ഭാര്യക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും മകളുടെ വിദ്യാഭ്യാസച്ചെലവ്‌ പൂര്‍ണമായി വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എളമ്പുലാശേരി ഗവ. ഐ.ടി.ഐക്കു നിരഞ്‌ജന്‍ കുമാറിന്റെ പേരിടുമെന്ന മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു. നിര്‍മാണം പൂര്‍ത്തിയായിവരുന്ന പാലക്കാട്‌ മെഡിക്കല്‍ കോളജ്‌ സ്‌റ്റേഡിയത്തിനും നിരഞ്‌ജന്‍ കുമാറിന്റെ പേരു നല്‍കും. റോഡ്‌ വികസിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച്‌ പൊന്നന്‍കോട്‌-എളമ്പുലാശ്ശേരി പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ നവീകരണത്തിന്‌ നാലു കോടി രൂപ അനുവദിച്ചു.നിരഞ്ജന്റെ വീട്ടിലേക്കുളള വഴി പുനര്‍ നിര്‍മിച്ച് അദ്ദേഹത്തിന്റെ പേര് നല്‍കുവാനും തീരുമാനമായിട്ടുണ്ട്.

മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
∙കാര്‍ഷിക കടങ്ങള്‍ക്ക് അടുത്ത ജൂണ്‍ 30 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.എക്സൈസ് വകുപ്പിന്റെ ആംനസ്റ്റി പദ്ധതി അടുത്ത മാര്‍ച്ച് 31വരെ ഒറ്റത്തവണ തീര്‍പ്പാക്കാനായി നീട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

∙ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള 18 ലക്ഷം പേര്‍ക്ക് അവ ചെക്കുകളാക്കി ഫെബ്രുവരി ആറിന് 14 ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാര്‍ വിതരണം ചെയ്യും.
∙സംസ്ഥാനത്ത് വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള 42 ലക്ഷം കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കും.
∙വയനാട് നൂല്‍പ്പുഴ, തൃശൂര്‍ ആളൂര്‍,കണ്ണൂര്‍ കാക്കയങ്ങാട് എന്നിവിടങ്ങളില്‍ പൊലീസ് സ്റ്റേഷന്‍.നിലമ്പൂര്‍ എടക്കരയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ്.വൈക്കത്ത് പുതിയ ഡിവൈഎസ്പി ഓഫിസ്.
∙കണ്ണൂരില്‍ ചോര വീഴണമെന്നാണ് മുഖ്യമന്ത്രിക്ക് ആഗ്രഹമെന്ന പിണറായി വിജയന്റെ പ്രസ്താവന, തന്നെക്കുറിച്ചോ തന്റെ പൊതു ജീവിതത്തെക്കുറിച്ചോ അറിയാവുന്ന ആരും വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എന്നും സമാധാനത്തിനു വേണ്ടി നിലകൊണ്ടയാളാണ് താനെന്നും ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
∙മദ്യ നയത്തില്‍ സിപിഎം നടത്തുന്ന കള്ളക്കളി ജനം തിരിച്ചറിയുമെന്നു മുഖ്യമന്ത്രി.ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നയം എന്താണെന്നു താന്‍ ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും ആലോചിക്കണമെന്നുമൊക്കെ പറയുന്നത് കള്ളക്കളിയാണ്.
∙ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും സബ്സിഡി തുക വേഗത്തില്‍ കൃഷിക്കാരന് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.
∙ അധ്യാപക തസ്തികയില്‍ നിയമനാംഗീകാരം ലഭിക്കേണ്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത നടപടിയേ സര്‍ക്കാര്‍ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി.
∙തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ സേവനം സാമ്പത്തിക സൗകര്യമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതു ശരിയല്ലന്നും ഇക്കാര്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.

Top