മുംബൈ: ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും ഭീഷണി ഉയര്‍ന്നപ്പോള്‍ എന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടെന്നും പക്ഷേ ബന്‍സാലി സാര്‍ എന്നെ പ്രതികരിക്കാന്‍ അനുവദിച്ചില്ലെന്നും തുറന്ന് പറഞ്ഞ് രണ്‍വീര്‍ സിങ്. ചിറ്റോര്‍ മഹാറാണി റാണി പത്മിനിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണിസേന പ്രതിഷേധത്തിന് ഇറങ്ങിയത്. ചിത്രത്തില്‍ റാണ രത്തന്‍ സിംഗിന്റെ ഭാര്യ പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം. ചിത്രത്തില്‍ അങ്ങനെയൊന്നും ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടും പ്രതിഷേധം തുടര്‍ന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയ്ക്ക് വില ഇടുകയും ചെയ്തു. ബന്‍സാലിയെ ഇവര്‍ ആക്രമിച്ചപ്പോള്‍ കടുത്ത രോഷമാണ് തോന്നിയത്. കാര്യം അറിയാതെയാണ് അവര്‍ പത്മാവതിനെതിരെ തിരിഞ്ഞത്. പക്ഷേ എന്നെ ആരും പ്രതികരിക്കാന്‍ അനുവദിച്ചില്ല. എന്റെ എല്ലാ ദേഷ്യവും ഞാന്‍ അഭിനയത്തിലേക്ക് വഴിതിരിച്ച് വിട്ടു. ഇത് ബന്‍സാലിയുടെ വിജയമാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വിവിധ പ്രേക്ഷകര്‍ പത്മാവതിനെ സ്വീകരിച്ചു കഴിഞ്ഞു. രണ്‍വീര്‍ പറഞ്ഞു.
ദീപികയുടെ തല വെട്ടുമെന്നും മൂക്ക് ചെത്തുമെന്നും പറഞ്ഞപ്പോള്‍ എന്റെ നിയന്ത്രണം പോയി; തുറന്നുപറഞ്ഞ് രണ്‍വീര്‍ സിങ്
Tags: pathmavathi film issues