പാറ്റൂര്‍ ഭൂമി തട്ടിപ്പ്; ഉമ്മന്‍ ചാണ്ടിക്ക് എതിരെ ക്രിമിനല്‍ കേസ്; സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് തീറെഴുതി മുന്‍മുഖ്യന്റെ തട്ടിപ്പ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം. ഫ്‌ളാറ്റ് കമ്പനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍പൂഴ്ത്തിയെന്നും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്.

കേസില്‍ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജലവിഭവ വകുപ്പ് ഫയല്‍ ആറ് മാസം പൂഴ്ത്തിവച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കാലയളവില്‍ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പുറമ്പോക്കില്‍ നിന്ന് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത് ജലവിഭവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണെന്നും എഫ്.ഐ.ആറിലുണ്ട്. പുറമ്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിച്ചു.

ജല അഥോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായ ആര്‍ സോമശേഖരന്‍, എസ് മധു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍ മൂന്നാംപ്രതിയും ഫ്‌ളാറ്റുടമ ടി.എസ് അശോക് അഞ്ചാം പ്രതിയുമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത് ഭൂഷനും സര്‍ക്കാര്‍ ഭൂമി ഫ്‌ളാറ്റുടമയ്ക്ക് ലഭിക്കാന്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഭൂമിയിടപാടില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനാണ് ഹര്‍ജി നല്‍കിയിരുന്നത്.

നേരത്തെ വി എസ്.അച്യുതാനന്ദനാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ സ്വകാര്യകമ്പനിക്ക് അവസരമൊരുക്കിയെന്നാണ് വി.എസിന്റെ പരാതിയില്‍ പറയുന്നത്.

Top