പയ്യന്നൂര്‍: പയ്യന്നൂര്‍ കോളേജിന് പുതിയ കവാടം. കോമേഴ്സ് അലുംനി അസോസിയേഷന് വകയാണ് പുതിയ കവാടം നര്‍മ്മിച്ചത്. കവാടത്തിന്റെ ഉത്ഘാടനം ബോര്‍ഡ് ഓഫ് മാനേജ്മെന്റ് പ്രസിഡന്റ് കെ രാമചന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ തളിപ്പറമ്പ് DYSP കെ വി വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
ഉത്ഘാടന ചടങ്ങുകള്‍ക്ക് അലുംനി പ്രസിഡന്റ് കെ എന്‍ രാജീവന് സ്വാഗതവും കോമേഴ്സ് എച്ച്ഒഡി രാജീവന് നന്ദിയും പറഞ്ഞു. സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ ഏറ്റവും സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥനാണ് കവാടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ച ഡിവൈഎസ്പി കെ വി വേണുഗോപാല്‍. അന്വേഷിച്ച അഞ്ച് കൊലപാതകക്കേസുകളും തെളിയിക്കുകയും നാലു പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ കഴിയുകയും ചെയ്തുവെന്ന അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനായ ഉദ്യോഗസ്ഥാണ് അദ്ദേഹം. പയ്യന്നൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയാണ് കെ വി വേണുഗോപാല്‍