‘വിമോചന സമരവും ഒരണ സമരവും’ അയവിറക്കി കെ എസ് യു മഹാസമ്മേളനം ചർച്ചയാകുന്നു 

കണ്ണൂർ: കെ.എസ്.യുവിന്റെ ചരിത്രം പറഞ്ഞ് കെ.എസ്.യു  മഹാ സമ്മേളനം പയ്യന്നൂർ കോളേജിൽ നടക്കുന്നു. നവംബർ 18നാണ് കെ എസ് യു മഹാസമ്മേളനം പയ്യന്നൂർ കോളേജിൽ നക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗവും എ ഐ സി സി ജനറൽ സെക്രട്ടറിയും പയ്യന്നൂർ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ കെ.സി.വേണുഗോപാൽ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും .പയ്യന്നൂർ കോളേജിൽ 1965 മുതൽ 2018 വരെ പഠിച്ച കെ.എസ് യു പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം നടന്ന നാലാമത് ആലോചന യോഗത്തിൽ മഹാസമ്മേളനത്തിന്റെ അന്തിമ പരിപാടികൾക്ക് യോഗം അംഗീകാരം നൽകി. സെമിനാർ പയ്യന്നർ പഴയ സ്റ്റാൻഡ് മുൻസിപ്പൽ സ്ക്വയറിൽ നവംബർ 10-ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചു. SFI .AVBP ,MSF, K SU സംഘടനാ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കും വൈകുന്നേരം 3 മണിക്ക്.നവംബർ 16ന് വിളംബര ജാഥ, നവംബർ 18 രാവിലെ 9.30 മുതൽ ഗുരു വന്ദനം. ,10-30 ന് സംഗമം ഉൽഘാടനം ശ്രീ .കെ-സി.വേണുഗോപൽ ഉദ്ഘാടനം ചെയ്യും, കോഴിക്കോട് എം.പി.എം.കെ.രാഘവൻ, ഡി – സി.സി. പ്രസിഡണ്ട് – ശ്രീ.സതീശൻ പാച്ചേനി തുടങ്ങിയ പയ്യന്നർ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ നേതാക്കൾ സംബന്ധിക്കും , തുടർന്നു കെ.എസ്സ്.യു സംഗമം ഓർമ്മകളുടെ മടക്കയാത്ര. ഗാനമേള എന്നിവ ഉണ്ടാകുമെന്ന് സംഘാടക സമതി ജനറൽ കൺവീനർ പ്രകാശ് ബാബു അറിയിച്ചു .
സമ്മേളനത്തോടനുബന്ധിച്ച് രൂപീകരിച്ചു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചൂടേറിയ ചർച്ചകൾ ,സംവാദങ്ങൾ കെ എസ് യു സ്മരണകൾ അയവിറക്കുന്നു. പഴയ കാല സമരസ്മരണകളും പോരാട്ടങ്ങളും കോൺഗ്രസ് ഗ്രൂപ്പ് പോര് വരെ ആരോഗ്യകരമായി ചർച്ചയാകുന്നു .ഒരു കാലത്ത്സ മര പോരാട്ടങ്ങളിലൂടെ കെ എസ് യുവിനെ നയിച്ച നേതാക്കളെ ചടങ്ങിൽ ആദരിക്കും .ജീവിത പോരാട്ടത്തിൽ തളർന്നവരെ കൈതാങ്ങായി സഹായിക്കാനും ഒരു സ്ഥിര സംവിധാനം ഒരുക്കാനും സമ്മേളനം രൂപം കൊടുക്കും. എതിരാളികളെ വരെ മുദ്രാവാക്യം വിളിപ്പിച്ച കെ എസ് യു ചരിത്രം പ്രവർത്തകരെയും സംഘാടകരേയും  ആവേശത്തിലാക്കിയിരിക്കയാണ്.
ഏതാനും K. S. U ചരിത്രം
……………………………………
1957ൽ ആലപ്പുഴയുടെ മണ്ണിൽ പിറവി എടുത്ത പ്രസ്ഥാനം ആണ് KSU. 6പതിറ്റാണ്ടും 61വർഷത്തെ രാഷ്ട്രിയ പാരമ്പര്യം അവകാശപെടുന്ന മഹത്തായ മതേതര പ്രസ്ഥാനം ആണ് KSU. 1957ൽ മെയ്‌ മാസ പുലരിയിൽ ചരിത്രം അന്തിയുറങ്ങുന്ന ആലപ്പുഴയുടെ മണ്ണിൽ പിറവി എടുത്ത പ്രസ്ഥാനം ആണ് KSU.
ആദ്യ KSU സമരം ( ഒരണസമരം )
……………………………………..
1957ൽ പിറവി കൊണ്ട ഈ പ്രസ്ഥാനം ഇതിഹാസ സമരത്തിലൂടെ കേരളത്തിലെ ക്യാമ്പസുകളിൽ കടന്നു വന്നത് ഒരണ സമരത്തിലൂടെ ആണ്… ഇന്ന് കലാലയങ്ങളിൽ വിദ്യാർത്ഥികൾ പഠിക്കാൻ പോകുമ്പോൾ അമ്മ നൽകുന്ന പൊതിചോറുമായി ബസിൽ യാത്ര ചെയ്തു കണ്ടക്ടറുടെ കൈയിലേക്ക് ഏതാനം നാണയ തുട്ടുകൾ മാത്രം കൊടുത്തു യാത്ര ചെയുന്നുണ്ട് എങ്കിൽ അത് KSU വിദ്യാർത്ഥികൾക്ക് വേണ്ടി നേടിയെടുത്ത അവകാശം ആണ് ഇന്നും കണ്ണിലെ കൃഷ്ണമണി പോലെ KSU സംരക്ഷിക്കുന്നു….
ഒരു ഭരണകൂടത്തെ താഴെ ഇറക്കിയ പാരമ്പര്യം
……………………………..
വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഈശ്വര നിഷേധവും ,  കമ്മ്യൂണിസവും കുത്തി നിറക്കാൻ അന്നത്തെ E.M.S ഗവണ്മെന്റ് ശ്രമിച്ചപ്പോൾ അത് അനുവദിക്കില്ല… കുഞ്ഞിളം കാതുകളിൽ കുഞ്ഞിളം മനസുകളിൽ ഇത് അനുവദിക്കില്ല എന്നാ KSU സമരം ആണ് വിമോചന സമരം ആയി കേരളത്തിൽ കാട്ടുതീയായി ആളിക്കത്തിയത്…. E.M.S. ഗവണ്മെന്റ് നെ കേരള രാഷ്ട്രീയതിന്റെ ചവറ്റുകോട്ടയിലേക്ക് ചവിട്ടി തെറിപ്പിച്ച KSU സമരം
K.S.U മുദ്രാവാക്യം എതിരാളികളെ കൊണ്ട് പോലും ഏറ്റുവിളിപ്പിച്ച പാരമ്പര്യം
………………………………………
KSU എന്നാ വികാരം വിദ്യതരംഗം പോലെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വ്യാപിക്കുന്ന കാലഘട്ടം….
1) 1960കാലത്താണ് KSU ചരിത്രപരമായ ഒരു മുദ്രവാക്യം മുഴക്കിയത്… ഞങ്ങളിൽ ഇല്ല ഹൈന്ദവ രക്തം  ,  ഞങ്ങളിൽ ഇല്ല ക്രൈസ്തവ രക്തം ,  ഞങ്ങളിൽ ഇല്ല മുസ്ലിം രക്തം….. ഞങ്ങളിൽ ഉള്ളത് മാനവികതയുടെയും,   മനുഷത്വത്തിന്റെയും,  മതേതരത്വത്തിന്റെ മാലാഖമാരായി കേരളത്തിലെ ക്യാമ്പസുകളിൽ പറനിറങ്ങി KSU ഉയർത്തിയ മുദ്രവാക്യം ആണ് പ്രിയ വിദ്യാർത്ഥികളെ ഇന്ന് പല ക്യാമ്പസുകളിലും SFIകാർ ഏറ്റുവിളിക്കുന്നത്… KSU എന്നാ പ്രസ്ഥാനത്തിന്റെ പ്രത്യേകതയും  അതാണ്… നമ്മൾ മുദ്രവാക്യം വിളിക്കുക മാത്രം അല്ല എതിരാളികളെ കൊണ്ട് പോലും ഏറ്റുവിളിപ്പിച്ച പാരമ്പര്യം ആണ് KSU ന്റെ….
2 ) ഇന്ന് ക്യാമ്പസുകളിൽ ചെന്ന് കഴിഞ്ഞാൽ SFI വിളിക്കുന്ന മുദ്രവാക്യം കേരളത്തിലെ വിദ്യഭ്യസം  പാലക്കാട്ടെ പത്തിരിമാർക്കും,  പാലായിൽ പത്തിരിമാർക്കും, കോഴിക്കോട്ടെ കോയമാർക്കും പണയം വെക്കാൻ ഉള്ളതല്ല എന്നാ മുദ്രവാക്യം… ആ മുദ്രവാക്യം KSU വിളിക്കുമ്പോൾ SFI എന്നാ പ്രസ്ഥാനം കേരളത്തിന്റെ വിദ്യാഭ്യയാസാ മണ്ഡപത്തിൽ ഇല്ലായിരുന്നു എന്നാ യാഥാർത്യം നമ്മൾ തിരിച്ചറിയണം…
3 ) ഇന്ന് ക്യാമ്പസുകളിൽ നമ്മുടെ മുദ്രവാക്യം അവർ ഏറ്റുവിളിക്കുകയാണ്… പല കാമ്പുസുകളിലും കടന്നു ചെല്ലുമ്പോൾ മതിലായ മതിലുകൾ എല്ലാം ആനതലയോളം വലുപ്പത്തിൽ SFI കാർ എഴുതി വെക്കുന്ന ഒരു മുദ്രവാക്യം ഉണ്ട്.. ചോര തുടിക്കും ചെറുകയ്കളെ പോരുക വന്നി പന്തങ്ങൾ അത് KSU ന്റെ മുദ്രവാക്യം ആണ്… ആരെഴുതിയ വരികളാണ് മലയാളത്തിന്റെ പ്രിയ കവി വയലോപ്പള്ളി ശ്രീധരമേനോൻ എഴുതിയ വരികളാണ്… SFI കോപ്പി അടിക്കുമ്പോൾ ചരിത്രം പറഞ്ഞു കൊടുക്കണം… KSUന്റെ സംസ്ഥാന ക്യാമ്പിൽ പ്രസംഗിക്കുവാൻ വേണ്ടി വയലോപ്പള്ളി ശ്രീധരമേനോനെ നമ്മുടെ നേതാക്കൾ വിളിച്ചപ്പോൾ സദസിലുടെ വേദിയിലേക്ക് കടന്നു വന്നപ്പോൾ നമ്മുടെ ബാനറിൽ KSU എന്നാ മൂന്ന് അക്ഷരത്തോടൊപ്പം ചേർന്ന് കിടക്കുന്ന ദിപശിഖയിൽ നോക്കി എഴുതുയ വരികളാണ്… ചോര തുടിക്കും ചെറു കൈകളെ പോരുക വന്നി പന്തങ്ങൾ ഈ മുദ്രവാക്യം പിന്നീട് ക്യാമ്പസുകളിൽ ksu വിളിക്കുമ്പോൾ sfi എന്നാ വിദ്യാർത്ഥി പ്രസ്ഥാനത്തെ പറ്റി ചിന്തിച്ചിട്ടുപോലും ഇല്ല.. ആ കാലഘട്ടത്തിൽ ksu ഈ മുദ്രവാക്യം വിളിച്ചത്..
കലാലയ യൂണിയൻ  സമരം
……………………………
ഇന്ത്യയിൽ ആദ്യമായി ,  കേരളത്തിൽ ആദ്യമായി ,  ഏഷ്യയിൽ തന്നെ ആദ്യമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പു വിദ്യാർത്ഥികൾക്ക് ജനാധ്യപത്യ വേദി ഉണ്ടാകണം എന്ന് മുൻപോട്ടു വെച്ചത് കെ എസ് യു  ആണ്… കോളേജ് യൂണിയൻ ഇലെക്ഷൻ എന്നാ ആശയം കൊണ്ടുവന്നതും  അത് യാഥാർഥ്യം ആക്കിയതും കെ എസ് യു.
1959 KSUന്റെ സുവർണ്ണ കാലം, വിമോചന സമരം
……………………………………
1959ൽ ഉമ്മൻ ചാണ്ടി KSU  സംസ്ഥാന പ്രസിഡന്റ്‌ ആയിരിക്കുന്ന കാലഘട്ടം… ആ കാലഘട്ടത്തിൽ ആണ് അധ്യായത്തോട് ഒപ്പം അധ്വാനം മുഴക്കിക്കൊണ്ട് ഓണത്തിന് ഒരുപറ നെല്ല് എന്നാ മുദ്രവാക്യം മുന്നോട്ട് വെച്ചത്… അന്ന് കേരളത്തിൽ ഭക്ഷ്യഷാമം രൂക്ഷമായ കാലഘട്ടം.. ഭക്ഷ്യദാനം ഇല്ലാതെ പട്ടിണി കൊണ്ട് ഈയാംപാറ്റകളെ പോലെ പിടഞ്ഞു വീണു മരിക്കുന്ന കാലഘട്ടം… പാവങ്ങൾക്ക് വേണ്ടി ഭക്ഷണം നൽകുവാൻ അന്നത്തെ E.M.S. ഗവണ്മെന്റ് പരാജയപ്പെട്ടപ്പോൾ KSU ഏറ്റെടുത്ത മുദ്രവാക്യം ആണ് അധ്യയനത്തോട് ഒപ്പം അധ്വാനം കേരളത്തിലെ കലാലയങ്ങളിൽ ചേർന്ന് കിടക്കുന്ന തരിശുഭൂമിയിൽ കൃഷി ഇറക്കി E.M.S ന്റെ മന്ത്രി സഭയിലെ ഭക്ഷ്യ വകുപ്പ് മന്ത്രിയായ സി. അച്യുതമേനോനെ കൊണ്ട് പദ്ധതിയുടെ വിളവെടുപ്പിന്റെ ഉൽഘാടനം നിർവഹിപ്പിച്ച പാരമ്പര്യം ഉള്ള പ്രസ്ഥാനം ആണ് കെ എസ് യു  UNO (ഐക്യ രാഷ്ട്ര സംഘടന )  സംഘടന പോലും അവരുടെ വാർഷിക റിപ്പോർട്ടിൽ ആ പദ്ധതിയെ കുറിച്ച് ചർച്ച നടത്തി… ഒരുപക്ഷെ ഏതെങ്കിലും ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പേര് പരാമർശിക്കുന്നുണ്ടേൽ അത് KSU ആണ് എന്ന് വളരെ അഭിമാനത്തിടെ പറയാൻ ഓരോ KSU കാരനും കഴിയണം
വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ശമ്പളം മാനേജ്മന്റ് വഴി അല്ലാതെ  സർക്കാർ  നേരിൽ കൊടുക്കണം (53 ദിവസത്തെ സമരം )
……………………………….
അധ്യാപകരുടെ ശമ്പളം നേരിട്ട് കൊടുക്കണം എന്ന് പറഞ്ഞു KSU സമരം നടത്തി… കേരളത്തിലെ എയ്ഡഡ് കലാലയങ്ങളിലും വിദ്യാലയങ്ങളിലും മാനേജ്‍മെന്റ് വഴി സർക്കാർ ശമ്പളം കൊടുത്തിരുന്നത്… 10000രൂപ ആണ് ഒരു അധ്യാപകന്റെ ശമ്പളം എങ്കിൽ മാനേജ്‍മെന്റ് വഴി അത് കൊടുക്കുമ്പോൾ 5000മാറ്റി 5000കൊടുക്കുന്ന സാഹചര്യം ഈ കൊള്ള നിലനിന്നിരുന്നു…. ആദ്യപകരുടെ ശമ്പളം നേരിട്ട് നൽകുകയോ ബാങ്ക് വഴിയോ നൽകണം ആ സമരം ഏറ്റെടുത്തു വിജയം കണ്ടതിന്റെ ഫലം ആണ് ഇന്ന് ബാങ്ക് വഴി ശമ്പളം ഗവണ്മെന്റ് ആക്കിയത്… അധ്യാപകർക്കു വേണ്ടി നേടിക്കൊടുത്ത അവകാശം ആണ് ഇത്.
കലോത്സവം  ക്യാമ്പസ്സിൽ
………………………………..
വിദ്യാർത്ഥികളുടെ കലയെ  കലാലയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കണം. എന്നാ ആശയം മുന്നോട്ട് വെച്ചതും അവകാശം  നേടിയെടുത്തതും KSU ആണ്…. അതിന്റെ ഫലം ആണ് കലാലയങ്ങളിലെയും ,  വിദ്യാലയങ്ങളിലും ഇന്ന് വിദ്യാർത്ഥികൾ അനുഭവിക്കുന്ന കലോത്സവം.
വിദ്യാർത്ഥി പ്രാനിധ്യം ഉറപ്പ് വരുത്തണം
…………………………………….
സെനെറ്റിലും സിന്റിക്കേറ്റിലും വിദ്യാർത്ഥി പ്രാനിധ്യം ഉറപ്പ് വരുത്തണം എന്ന് ആവശ്യം ഉന്നയിച്ചു KSU സമരം നടത്തി അതിന്റെ ഫലം ആണ് ഇന്ന് സെനറ്റിലും സിന്റിക്കേറ്റിലും, വിദ്യാർത്ഥി  പ്രതിനിധി  ഉണ്ടായത്.
ക്യാമ്പസുകളിൽ നിന്നും തെരുവിലേക്ക്
…………………………………..
1)കേരളത്തിന്റെ നെല്ലറ ആയിരുന്നു കുട്ടനാട്ടിൽ കർഷകർക്ക് കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ പായൽ നിർമാർജനം എന്നാ പരുവാടി KSU ഏറ്റെടുത്ത പദ്ധതി ആണ്…
2)തെരഞ്ഞെടുത്ത ഹരിജൻ കോളനികൾ പുനർനിർമിക്കാൻ ഉള്ള പദ്ധതി KSU ഏറ്റെടുത്ത പദ്ധതി ആണ്.
3) കേരളത്തിലെ KSRTC ബസ്സുകൾ ഒന്നടങ്കം SFI കാർ അടിച്ചു തകർത്തപ്പോൾ ഒരു ഒക്ടോബർ 2നു ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ മുഴുവൻ KSRTC ബസുകളും കഴുകി വ്യതിയാക്കിയാ പദ്ധതി KSU ഏറ്റെടുത്ത പദ്ധതി ആണ്.
Top