നിലപാട്‌ കടുപ്പിച്ച്‌ കെ.എസ്‌.യു കോൺഗ്രസ്‌ നേതാക്കൾ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കരുതെന്ന് കെ.എസ്‌.യു. 

തിരുവനന്തപുരം:ശുഹൈബിന്റെ യഥാർത്ഥ കൊലയാളികളെ പിടികൂടുന്നത്‌ വരെ കോൺഗ്രസ്‌ നേതാക്കൾ സർക്കാർ വിളിച്ചു ചേർക്കുന്ന സമാധാന ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന് കെ.എസ്‌.യു പ്രസിഡന്റ്‌ കെ.എം അഭിജിത്ത്‌. ശുഹൈബ്‌ വധത്തിൽ കൂടുതൽ സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ആയതോടെ പ്രതിരോധത്തിലായ സർക്കാർ കണ്ണൂരിൽ സമാധാന ചർച്ചയ്ക്ക്‌ മന്ത്രി എ.കെ ബാലനെ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ്‌ അഭിജിത്തിന്റെ പ്രതികരണം.
മുസ്ലീം ലീഗും സമാധാന ചർച്ചയ്ക്ക്‌ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌.
അഭിജിത്തിനു പിന്നാലെ കൂടുതൽ കെ.എസ്‌.യു നേതാക്കൾ ചർച്ചയിൽ കോൺഗ്രസ്‌ പങ്കെടുക്കെരുതെന്ന ആവിശ്യവുമായി രംഗത്ത്‌ വന്നു. സമാധാന യോഗം നഷ്ടമായ ശുഹൈബിനെ തിരിച്ച്‌ തരുമോ എന്നാണ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഷീർ പള്ളിവയലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. IMG_8211
സമാധാന ചർച്ച എന്ന പേരിൽ സി.പി.എം നാടകം കളിക്കുകയാണെന്നും അതിന്‌ കോൺഗ്രസ്‌ നേതൃത്തം നിന്നു കൊടുക്കരുതെന്നു കെ.എസ്‌.യു നേതാവും ആക്റ്റിവിസ്റ്റുമായ അനൂപ്‌ മോഹൻ പ്രതികരിച്ചു.
അനൂപ്‌ മോഹന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 
IMG_8212
Latest
Widgets Magazine