പൗരത്വ സമരം ;ചെന്നിത്തലക്ക് എതിരെ കെഎം അഭിജിത്ത്!! സംയുക്ത സമരം തെറ്റ്, കോൺഗ്രസ് നേതാക്കൾക്കെതിരെ കെ എസ് യു!

കൊച്ചി:ഒടുവിൽ പ്രതിപക്ഷ നേതാവ് തെറ്റാണ് എന്ന് വിളിച്ച് പറയാൻ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം മുതിർന്നു .പൗരത്വ ഭേദഗതി നിയത്തിനെതിരെ കേരളത്തിൽ സംയുക്ത സമരം നടത്തിയ രമേശ് ചെന്നിത്തലയുടെ നീക്കം തെറ്റായിരുന്നു എന്നാണ് കെ എസ് യു നേതാവിന്റെ അഭിപ്രായം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു വും സംയുക്ത സമരത്തെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ്. സംയുക്ത സമരം ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർഡശനം ഉന്നയിക്കാനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് രംഗത്ത് വന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ പ്രതിപക്ഷ നേതൃത്വത്തോട് കെഎസ്യുവിന് പറയാന്‍‌ ചിലതുണ്ടെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു അഭിജിത്തിന്റെ പരസ്യ വിമര്‍ശനം.

സംയുക്ത സമരം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കെ.എസ്.യു സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയില്‍ അഭിജിത്ത് വ്യക്തമാക്കി. മഹല്ലുകള്‍ നടത്തിയ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്ന് നിയമസഭയില്‍ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സമരത്തെ സംഘപരിവാറിന് ഒറ്റുകയായിരുന്നു. ഇരകള്‍ക്ക് ഒപ്പമാണെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വേട്ടക്കാരന് ഓശാന പാടുകയാണെന്നെങ്കിലും പ്രതിപക്ഷ നേതൃത്വം തിരിച്ചറിയണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

സംയുക്ത സമരത്തിന് എതിരായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍. അതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ വിമര്‍ശനമായി മാറി കെഎസ് യു സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. കോൺഗ്രസിൽ തന്നെ പ്രതിഷേധം ഉയർന്നപ്പോൾ സംയുക്ത സമരത്തിനില്ലെന്ന് ചെന്നിത്തല തന്നെ ദില്ലിയിൽ വാർത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കുകയായിരുന്നു.

കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് സംയുക്തസമരത്തിന് തയാറായത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഫെബ്രുവരി ആദ്യവാരം രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കേരളത്തില്‍ സമരം നടത്തുമെന്നും ചെന്നിത്തലഅന്ന് പറ‍ഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം ആകാമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും പറഞ്ഞിരുന്നു. ജനങ്ങള്‍ യോജിച്ചുള്ള സമരം ഇനിയും വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ എല്‍ ഡി ഫിന്റെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. യുഡിഎഫ് പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യചങ്ങലയിൽ പങ്കെടുത്തിരുന്നുമില്ല.

പൗരത്വ ഭേദഗതി നിയത്തിനെതിരെ കേരളത്തിൽ സംയുക്ത സമരം നടത്താനുള്ള തീരുമാനത്തിനെതിരെ കെപിസിസിയിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായിരുന്നു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത് ഒരേ വേദിയിൽ ധർണ്ണ സമരം നടത്തിയതോടെയായിരുന്നു കോൺഗ്രസിനകത്ത് പ്രതിഷേധം ഉയർന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇതിനെ എതിർത്ത് രംഗത്ത് വരികയായിരുന്നു. എന്നാൽ മുല്ലപ്പള്ളിയുടെ ഈ നിലപാടിന് സ്വന്തം പാളയത്തിൽ നിന്ന് തന്നെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. വിഡി സതീശൻ മുല്ലപ്പള്ളിയെ പരസ്യമായി വിമർശിച്ചിരുന്നു. ദില്ലിയിൽ സോണിയ ഗാന്ധിക്കും യെച്ചൂരിക്കും ഒരുമിച്ച് ഇരിക്കാമെങ്കിൽ കേരളത്തിലെ നേതാക്കൾക്കും അങ്ങനെയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സമരത്തെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യുഡിഎഫ് യോഗത്തിൽ നിന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിന്നതും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

Top