വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നേരെ കരിങ്കൊടി കാട്ടി കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി:വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നേരെ ഇന്നും കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തൃശൂർ പുതുക്കാട് മന്ത്രിയുടെ ക്യാംപ് ഓഫീസിനു മുൻപിൽ പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺമോഹൻ, അനീഷ് K വർഗ്ഗീസ്, സജീർബാബു, ജോമോൻ എന്നിവർ നേതൃത്വം നൽകി. ബത്തേരി സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

Top