വീണ്ടും എസ്എഫ്ഐയുടെ ഗുണ്ടാ വിളയാട്ടം..!! യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദ്ദനം

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഗുണ്ടായിസം അവസാനിക്കുന്നില്ല. നേരത്തെ കത്തിക്കുത്ത് കേസിനെത്തുടര്‍ന്ന് വലിയ വിവാദമുയർന്ന എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി വീണ്ടും എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടം. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

എസ്.എഫ്.ഐ ഭാരവാഹിയായ മഹേഷാണ് മർദ്ദനത്തിനും അതിനുമുമ്പ് കൊലവിളിക്കും നേതൃത്വം കൊടുക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്പായിരുന്നു ഈ ഭീഷണിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. എസ്എഫ്‌ഐ നേതാവ് മഹേഷ് കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.

വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ‘ഏട്ടപ്പന്‍’ എന്ന മഹേഷാണ് യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.  സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടികൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രപം ഏല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.

കെഎസ്‌യു നേതാക്കളായ ആര്യ, അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനായ നിതിന് എസ്എഫ്‌ഐ ആക്രമണത്തില്‍ പരിക്കേറ്റത്. അതേസമയം, കെഎസ്‌യു നേതാക്കള്‍ക്കെതിരെ എസ്എഫ്‌ഐയും പരാതി നല്‍കി. പഠിപ്പ് മുടക്കിനെയും തുടര്‍ന്നുള്ള ആക്രമണങ്ങളെയും തുടര്‍ന്ന് മൂന്ന് കെഎസ്‌യുക്കാരെ കോളജ് കൗണ്‍സില്‍ സസ്‌പെന്റ്് ചെയ്തിട്ടുണ്ട്. നടപടി ഏകപക്ഷീയമാണെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി.

Top