കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ തമ്മിലടി ! മദ്യപിച്ചെത്തിയ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി! ഗുരുതര പരിക്കേറ്റ ഒരു പ്രവർത്തകൻ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെൻററിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. പരിക്കേറ്റ ഒരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് വഴി വച്ചത്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിൽ നടന്ന ക്യാമ്പിലാണ് സംഘർഷം ഉണ്ടായത്.

സംഘർഷത്തിൽ കെഎസ്‌യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻറ് സുജിത്തിന് ഗുരുതരപരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെഎസ്‌യു മണ്ഡലം ഭാരവാഹിയായ പാറശ്ശാല സ്വദേശി സുജിത്തിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു സംസ്ഥാന ക്യാമ്പ് പിരിച്ചു വിട്ടേക്കും. കെപിസിസി ഭാരവാഹികൾ ക്യാമ്പ് സെൻററിൽ എത്താൻ കെ സുധാകരന്റെ നിർദ്ദേശം.

Top