പയ്യാവൂർ ചതുരം പുഴയിൽ വാഹനാപകടം 2 പേർ മരിച്ചു. മൃതശരീരം കത്തിക്കരിഞ്ഞു

കണ്ണൂർ : പയ്യാവൂരിൽ കാർ കെഎസ്ഇബി പോസ്റ്റിൽ ഇടിച്ച് അപകടം. രണ്ടു പേർ മരിച്ചു. ശ്രീകണ്ഠാപുരത്തിന് അടുത്തുള്ള ചന്ദനക്കാമ്പാറ ചതുംരപുഴയിലാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച കാർ തോട്ടിലേക്കു മറിഞ്ഞു. വൈദ്യുതി ലൈൻ പൊട്ടി കാറിനു മുകളിലേക്കു വീണതിനെത്തുടർന്ന് കാറിനകത്തുണ്ടായിരുന്നയാൾ വെന്തുമരിച്ചു. കാർ രണ്ടു കഷ്ണമായിപ്പോയി. അഗ്നിശമനസേനയെത്തി കാർ ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത് .ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം മലയോര മേഖലയെ ഞെട്ടിച്ചു. ചന്ദനക്കാപാറ സ്വദേശികളായ മാത്യുവിന്റെ മകൻ ഷിൽജോ (19), വർക്കിയുടെ മകൻ ഡിനോ (19) ഇവർ പരിയാരം മെഡിക്കൽ കോളേജിൽ cha12ഗുരുതരാവസ്ഥയിലാണ്.റോഡരികിലെ കലുങ്കിനിടിച്ച KL.59 A 5975 നമ്പർ സ്വിഫ്റ്റ് കാർ നടുവേ മുറിഞ്ഞ് കാറിന്റെ പുറകുവശം കലുങ്കിൽ നിന്നും താഴേക്ക് പതിച്ച് കത്തി അമരുകയായിരുന്നു. cha4കാറിന് പുറകിൽ കത്തിക്കരിഞ്ഞ മൃതശരീരം ഫയർഫോഴ്സും പോലീസും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കാറിന്റെ മുൻവശം 30 മീറ്ററോളം അകലെയുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു പോസ്റ്റും തകർന്നു.

Top