പഴവങ്ങാടി ക്ഷേത്രം ബോംബ് വച്ച് തകർക്കാൻ ശ്രമം; പിന്നിൽ ഉസ്താദ്..!

സ്വന്തം ലേഖകൻ

കൊച്ചി: തിരുവനന്തപുരത്തെ പ്രശസ്തമായ പഴവങ്ങാടി ഗണപതിക്ഷേത്രം ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ.  മുൻ ഡിജിപി ഡോ. സിബി മാത്യൂസിന്റെ ‘നിർഭയം’ എന്ന ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോദ്ധ്യയിലെ തർക്കമന്ദിരം തകർന്നതിനെത്തുടർന്ന് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ബോംബു പൊട്ടിക്കാനുള്ള ശ്രമത്തിന്റെ അന്വേഷണത്തിനിടെ കരാട്ടെ ഫാറൂഖ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഉസ്താദ് എന്ന അനുചരന്മാർ വിളിച്ചിരുന്ന അബ്ദുൾ നാസർ മദനിയുടെ നിർദ്ദേശപ്രകാരമാണ് തർക്ക മന്ദിരം തകർത്തതിന് പ്രതികാരം ചെയ്യാൻ പരിശീലനം നേടിയിരുന്നതെന്ന് ഫാറൂഖ് പോലീസിനോടു പറഞ്ഞു. പഴവങ്ങാടി ക്ഷേത്രത്തിൽ തേങ്ങയടിക്കാനെന്ന പേരിലെത്തി സ്ഫോടകവസ്തുക്കൾ നിറച്ച തേങ്ങയുടച്ച് ബോംബു പൊട്ടിക്കാനുള്ള ശ്രമം ഭാഗ്യവശാൽ മാത്രമാണ് നടക്കാതെ പോയതെന്ന് സിബി മാത്യൂസ് പറയുന്നു. വിവാദമായ വെളിപ്പെടുത്തലാണ് ഇപ്പോൾ സിബി മാത്യൂസ് നടത്തിയിരിക്കുന്നത്.

1999 ഡിസംബർ ഒന്നിന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ജയകൃഷ്ണൻ മാസ്റ്ററെ സിപിഎമ്മുകാർ വിദ്യാർത്ഥികളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയിരുന്നു. ഇക്കാര്യം ഉത്തരമേഖലാ ഐജിയായിരുന്ന തന്നെ കണ്ണൂർ എസ്പിയോ ഡിഐജിയോ അറിയിച്ചില്ല. മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചതാകട്ടെ മേൽപ്പറഞ്ഞ പ്രകാരമായിരുന്നു.

അയാളുടെ ആവേശം കണ്ടപ്പോൾ എനിക്ക് അരിശമാണുണ്ടായത്. മനുഷ്യജീവനല്ലേ കൊന്നുതള്ളുന്നത്! അതു കേൾക്കുമ്പോൾ ആവേശം കൊള്ളുന്നു. സമാധാനക്കരാർ ഉണ്ടാക്കാൻ വിളിച്ചു ചേർത്ത യോഗം അവസാനിച്ച് മണിക്കൂറുകൾക്കകമായിരുന്നു കൊലപാതകമെന്നും സിബി മാത്യൂസ് പറയുന്നു.

ആർഎസ്എസ് പ്രവർത്തകൻ പാറയിൽ ശശിയെ കൂത്തുപറമ്പിന് അടുത്തുവച്ച് അതേ വർഷം ഒക്ടോബർ 12ന് സിപിഎമ്മുകാർ ബോംബെറിഞ്ഞ് വീഴ്ത്തി കൊന്നതിൽ ചില പോലീസുദ്യോഗസ്ഥർ സന്തോഷിച്ചിരുന്നതായും സിബിമാത്യൂസ് വെളിപ്പെടുത്തുന്നു. കണ്ണൂർ റേഞ്ച് ഡിഐജിയും ഇന്റലിജൻസ് ഐജിയും പ്രകടമായിത്തന്നെ സിപിഎമ്മിന് അനുകൂലമായി ഭരണം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഇവരും ചേർന്ന് ദിവസേന നടത്തിയിരുന്ന ആശയവിനിമയങ്ങളുടെ ഫലമായി പോലീസ് സേനയിൽ ഏകപക്ഷീയമായ കാര്യങ്ങളാണ് നടന്നിരുന്നത്.

കണ്ണൂർ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിൽ വീടു വാടകയ്ക്ക് എടുത്ത് കളിപ്പാട്ടങ്ങൾ വില്ക്കുന്ന സംഘം വ്യാപകമായി കള്ളനോട്ട് പ്രചരിപ്പിക്കുന്നതായി സംശയം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സിഐ നടത്തിയ അന്വേഷണത്തിൽ ഇവർ മദനിയുടെ ആളുകളാണെന്നും ഇ.കെ. നായനാരെ കൊലപ്പെടുത്തുന്നതിന് പദ്ധതിയുണ്ടാക്കിയതായും തെളിഞ്ഞു. കോയമ്പത്തൂർ സ്ഫോടക്കേസിൽ മദനിയെ അറസ്റ്റു ചെയ്തത് ഇ.കെ. നായനാർ മന്ത്രിസഭയായിരുന്നു. ഇതിനു പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രി നായനാർ കണ്ണൂർ ജില്ലയിൽ ഏതെങ്കിലും പൊതുപരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ അദ്ദേഹത്തിനു നേരെ ബോംബെറിയുന്നതിന് മദനിയുടെ അനുചരന്മാർ പദ്ധതി ഇട്ടിരുന്നതായും കണ്ടെത്തിയിരുന്നു.

Top