കൊച്ചി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. മഹാരാഷ്ട്രയാണ് കേരളമെന്ന് കരുതി ഇങ്ങോട്ട് വരേണ്ടന്ന് ആ കൊച്ചിനോട് പറഞ്ഞ് കൊടുക്ക്..പിണറായിക്ക് ഇങ്ങനെ ഉള്ളവര്‍ മാത്രമാണോ കൂട്ട്..അവരെ മുഖ്യമന്ത്രി തോളത്ത് കയറ്റി ശബരിമലയില്‍ കൊണ്ടു പോയി തിരിച്ച് കാറില്‍ കയറ്റി വിടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. തലയ്ക്ക് വട്ടാണോയെന്നും പിസി ജോര്‍ജ് ചോദിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം രാഹുല്‍ ഈശ്വറിനൊപ്പം ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിക്കവെയാണ് പിസി ജോര്‍ജ് തൃപ്തി ദേശായിക്കെതിരെ ആഞ്ഞടിച്ചത്. ആരാണ് ആ പെണ്ണുമ്പിള്ള ഇവിടെ വന്ന് കഴിയുമ്പോ വെറുതെ അടി മേടിക്കും. വീട്ടില്‍ കുത്തി ഇരുന്ന് ആരോഗ്യം നോക്കിയാല്‍ കൊള്ളാം. ഏതെങ്കിലും വിശ്വാസി ആക്രമിച്ചാല്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റും. വിശ്വാസം മൂത്താല്‍ ബഹളമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.