പി.സി ജോർജ് മുഖ്യ കാർമികൻ; ഫ്രാങ്കോയേ തുറന്നു വിടാൻ ജലന്ധറിൽ കൂട്ട പ്രാർഥന…

പി.സി ജോർജിനെ തന്നെ ഫ്രാങ്കോയേ ജയിലിൽ നിന്നും ഇറക്കാനുള്ള പ്രാഥന നേതൃത്വം ഏല്പ്പിച്ചിരിക്കുന്നു. ജലന്ധറില്‍ ‘ത്യാഗ സഹന ജപമാല യാത്ര’ ഈ മാസം 14ന് (ഞായറാഴ്ച) വൈകിട്ട് അഞ്ചു മണിക്ക്.  ജലന്ധറിലെ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലാണ് ജപമാല നടക്കുന്നത്.

മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പി.സി ജോര്‍ജ് എം.എല്‍.എയും. പരാതിക്കാരിയായ കന്യാസ്ത്രീയേയും അവര്‍ക്ക് പിന്തുണ നല്‍കി സമരം ചെയ്ത കന്യാസ്ത്രീയേയും അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ കേസില്‍ പെട്ടിരിക്കുന്നയാളെയാണ് ജലന്ധര്‍ രൂപത മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ മാസം പ്രത്യേകമായി ജപമാലയുടെ വണക്കത്തിനായാണ് കത്തോലിക്കാ സഭ മാറ്റിവച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് ജലന്ധറിലും ജപമാല യാത്ര നടത്തുന്നത്. എന്നാല്‍ ബിഷപ്പിനു വേണ്ടി ഇത്തവണത്തെ ജപമാല യാത്ര ത്യാഗത്തിന്റെയും സഹനത്തിന്റേയും യാത്രയാക്കി മാറ്റിയത്. രൂപതയുടെ തന്നെ ഭാഗമായ മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെ ക്ഷണിച്ചതില്‍ ജലന്ധറിലെ മലയാളി വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷവും പുകയുന്നു.

രൂപതയുടെ നടപടിയില്‍ പരാതിയുമായി ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷനിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വിശ്വാസികളുടെ മെമ്മോറാണ്ടം ബിഷപ്പിന് സമര്‍പ്പിക്കും. ഒരുവിഭാഗം വൈദികര്‍ ഏകപക്ഷീയമായാണ് ജോര്‍ജിനെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതെന്നും തങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്. ഇപ്പോൾ പി.സി വിചാരിച്ചാലേ കാര്യങ്ങൾ നടക്കൂ എന്ന തോന്നൽ കത്തോലിക്കാ സഭയിലും വന്നു. മാത്രമല്ല പി.സി ജോർജ് ആകട്ടേ..എല്ലാ മതക്കാരേയും മെത്രാന്മാരേയും, സ്വാമിമാരേയും എല്ലാം ഉള്ളം കൈയ്യിലും ആക്കി.

ഒരു കൈയ്യിൽ ഫ്രാങ്കോയേ ചേർത്ത് നിർത്തി, മറു കയ്യിൽ ശബരിമലയും.ബിഷപ്പ് ഫ്രാങ്കോയെ പരസ്യമായി പിന്തുണച്ചും കന്യാസ്ത്രീകളെ അധിക്ഷേപിച്ചും രംഗത്തുവന്ന ഏക രാഷ്ട്രീയ നേതാവാണ് പി.സി ജോര്‍ജ്. കഴിഞ്ഞ ദിവസം ജലന്ധറില്‍ നിന്നെത്തിയ ഒരു പഞ്ചാബി വൈദികനും ചില അത്മായരും പി.സി ജോര്‍ജിനെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ജലന്ധറില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

ജോര്‍ജിന് ചില രേഖകള്‍ കൈമാറുന്ന ചിത്രവുമുണ്ട്. ജോര്‍ജിനെ ‘ത്യാഗ സഹന ജപമാല യാത്ര’യിലേക്ക് ക്ഷണിക്കാന്‍ എത്തിയവരായിരുന്നു ഇവരെന്നാണ് സൂചന. ഫാ. വില്യം സഹോദയുടെ നേതൃത്വത്തിലുള്ളവരാണ് ജോര്‍ജിനെ സന്ദര്‍ശിച്ചത്.മാർപ്പാപ്പക്ക് ഒപ്പം ഫ്രാങ്കോയും ഉള്ള ചിത്രങ്ങളാണ്‌ എങ്ങും. കൂട്ടത്തിൽ പി.സി ജോർജും പോസ്റ്ററുകളിൽ നിറഞ്ഞുനില്ക്കുന്നു

Top