പിസി ജോര്‍ജിന് നേരെ ചീമുട്ടയേറ്; എറിഞ്ഞവന്‍ ഉറങ്ങില്ല, വീട്ടില്‍ കയറി തല്ലുമെന്ന് ജോര്‍ജും

പൂഞ്ഞാര്‍: പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ചീമുട്ടയേറ്. സ്വന്തം മണ്ഡലമായ പൂഞ്ഞാര്‍ പെരിങ്ങുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് ചീമുട്ടയേറുണ്ടായത്. പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനികരീതിയില്‍ പുനര്‍മിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വേദിയിലേക്ക് എത്തിയത്.

ചടങ്ങ് ആരംഭിച്ചതോടെ, ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ഇതിനിടെ ഒരാള്‍ സ്റ്റേജിലേയ്ക്കു മുട്ടയെറിയുകയായിരുന്നു. ജനപക്ഷ വാര്‍ഡംഗം അനില്‍കുമാറിന്റെ ശരീരത്തിലാണു മുട്ട പതിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുട്ടയെറിഞ്ഞവനെ ഞാന്‍ കണ്ടിട്ടുണ്ട്. നീ വീട്ടില്‍ കിടന്നുറങ്ങില്ല ഓര്‍ത്തോ, പേടിപ്പിക്കാമെന്ന് കരുതേണ്ട, എറിഞ്ഞവനെ വീട്ടില്‍ കയറി തല്ലുമെന്നും പിസി ജോര്‍ജ് ഭീഷണി മുഴക്കി. തുടര്‍ന്ന് തിരക്കിട്ട് ഉദ്ഘാടനം പൂര്‍ത്തിയാക്കി പി.സി. ജോര്‍ജ് മടങ്ങി. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

Top