ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു: പോലീസ് അന്വേഷണം തുടങ്ങി

താമരശേരി: കോഴിക്കോട് ഡിവൈഎഫ്‌ഐ ഓഫീസ് കത്തിച്ചു. താമരശേരി കയ്യേലിക്കലില്‍ ഉള്ള ഡിവൈഎഫ്‌ഐ ഓഫീസിനാണ് ആരോ തീവെച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച താത്കാലിക ഓഫീസുകളാണ് കത്തിച്ചത്.

താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അടുത്തിടെ പ്രദേശത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top