കോട്ടയം: ബിജെപി അനുഭാവം കാണിക്കുകയും എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുകയും ചെയ്ത പിസി ജോര്‍ജിന് അടിതെറ്റുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുപ്പിച്ചാണ് കടുത്ത ബിജെപി ചായ്‌വ് പിസി ജോര്‍ജ് പ്രകടമാക്കിയത് എന്നാല്‍ തന്റെ പ്രവചനങ്ങളും വാഗ്ദാനങ്ങളും നിറവേറ്റാന്‍ പിസി ജോര്‍ജിനായില്ല. ഇതിന്റെ തിരിച്ചടി മറ്റൊരു രീതിയില്‍ അനുഭവിക്കുയാണിപ്പോള്‍.
പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാനാണ് സിപിഐഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. 14 അംഗ ഭരണ സമിതിയില്‍ ഇടതുമുന്നണി അഞ്ച്, കോണ്‍ഗ്രസ് രണ്ട്, കേരളാ കോണ്‍ഗ്രസ് ഒന്ന് ജനപക്ഷം ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില.
കഴിഞ്ഞ ഏപ്രിലില്‍ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നത്. നിയോജക മണ്ഡലത്തില്‍ പേരുള്‍പ്പെടുന്ന പഞ്ചായത്താണ് പി.സി യ്ക്ക് നഷ്ടമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.