പൗരത്വ നിയമത്തിൽ മലക്കം മറിഞ്ഞ് പിസി ജോർജ്; എൽ.ഡി.എഫ് മുസ്ലീങ്ങളെ കബളിപ്പിക്കുന്നു

കേന്ദ്രത്തിൻ്റെ പൗരത്വ ഭേദഗതി നിയമത്തിൽ മലക്കം മറിഞ്ഞ് പിസി ജോർജ് എംഎൽഎ. നേരത്തെ നിയമത്തെ നഖശിഖാന്തം എതിർത്തിരുന്ന പിസി ജോർജ് ഇപ്പോൾ നിയമത്തെ പിന്തുണച്ച് രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതി കൊണ്ട് ആർക്കും പൗരത്വം നഷ്ടമാകാൻ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എൽ.ഡി.എഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി.സി ജോർജ് നിയമസഭയിൽ പറഞ്ഞു.

നേരത്തെ പൗരത്വ നിയമത്തിനെതിരെ പി.സി ജോർജ് രംഗത്തെത്തിയിരുന്നു. കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പൗരത്വ ഭേദഗതി നിയമത്തിനെനോരതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങൾ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിൽ ആകണം. കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും അന്ന് പി.സി പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പൂഞ്ഞാർ എം.എൽ.എയും ജനപക്ഷം നേതാവുമായ പി.സി ജോർജ് രംഗത്ത്. പൗരത്വ നിയമ ഭേദഗതി കൊണ്ട് ആർക്കും പൗരത്വം നഷ്ടമാകാൻ പോകുന്നില്ല. ഇല്ലാത്തത് പറഞ്ഞ് എൽ.ഡി.എഫ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതി പരത്തുകയാണെന്നും പി.സി ജോർജ് നിയമസഭയിൽ പറഞ്ഞു.

Top