കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് കുടുങ്ങും!!! ദേശീയ വനിതാ കമ്മീഷനും ഡിജിപിയും പ്രശ്‌നത്തില്‍ ഇടപെടുന്നു; മാപ്പ് പറയില്ലെന്ന് പൂഞ്ഞാര്‍ സിംഹം റിപ്പബ്ലിക് ടിവിയില്‍

ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ കന്യാസ്ത്രീയെയും നീതി തേടി സമരത്തിനിറങ്ങിയവരെയും ക്രൂരമായി അധിക്ഷേപിച്ച എം.എല്‍.എ പി.സി ജോര്‍ജിനെതിരെ നടപടി. പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കുന്ന പത്ര സമ്മേളനത്തിലാണ് പി.സി ജോര്‍ജ് വളരെ മോശം ഭാഷയില്‍ അധക്ഷേപം ചൊരിഞ്ഞത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് പോലീസ്.

കന്യാസ്ത്രീകളെ അപമാനിച്ചതിനെതിരെ നേരത്തെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. എല്ലാം എം.എല്‍.എ മാര്‍ക്കും അപമാനമാണിതെന്നും നിയമനടപടി സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അപമാനിച്ചുവെന്നു തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാനാണ് ആലോചന. തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി കഴിഞ്ഞ ദിവസം ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയിലും ജോര്‍ജ് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനൊപ്പം സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും പറഞ്ഞു. ഇത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. എന്തും വിളിച്ചു പറഞ്ഞ് കൈയടി നേടുന്ന ജോര്‍ജിന്റെ പതിവ് ശൈലിയാണ് തിരിച്ചടിയായത്. എന്തും വിളിച്ചു പറയുന്ന പിസി വിവാദമായതോടെ കന്യാസ്ത്രീ വിഷയത്തില്‍ മലക്കം മറിയുമെന്ന ചര്‍ച്ചകളും സജീവമാണ്.

കോട്ടയത്തു വാര്‍ത്താസമ്മേളനത്തിലാണു മോശം പദങ്ങളുപയോഗിച്ചു ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കുന്ന ജനപ്രതിനിധിയുടെ നിലപാട് നാണക്കേടാണെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. ഇതോടെയാണ് കേസെടുക്കാന്‍ കേരളാ പൊലീസും തീരുമാനിച്ചത്. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികര്‍ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതില്‍ ലജ്ജ തോന്നുന്നു. സംഭവം വനിത കമ്മിഷന്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോര്‍ജിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കിയതായും രേഖ ശര്‍മ പറഞ്ഞിരുന്നു.

ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍നിന്നു കന്യാസ്ത്രീ പിന്മാറി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും പരാതി നല്‍കുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. കുറുവിലങ്ങാട്ടെ മഠത്തില്‍ അവര്‍ ഏകാന്തവാസത്തിലേക്കും കടന്നു.

കന്യാസ്ത്രീക്കും നീതിക്കായി സമരംചെയ്യുന്ന സഹ കന്യാസ്ത്രീകള്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എ.യുടെ കോലം സമരവേദിക്കുസമീപം കത്തിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനില്‍ ശനിയാഴ്ചമുതല്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചെത്തിയവരാണ് കോലം കത്തിച്ചത്. കന്യാസ്ത്രീകള്‍ നടത്തുന്ന സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും പൊതുയോഗവും നടത്തി. പ്രതിയെ അറസ്റ്റുചെയ്യാത്തത് നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് യുക്തിവാദിസംഘം അഭിപ്രായപ്പെട്ടു.

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി തിരുവസ്ത്രം ധരിച്ച് കന്യാസ്ത്രീകള്‍ സഭാനേതൃത്വത്തിനെതിരെ പൊതുവഴിയില്‍ സമരത്തിനിറങ്ങി സമയത്തായിരുന്നു പിസിയുടെ പ്രതികരണങ്ങള്‍. സഭാനേതൃത്വത്തില്‍ നിന്ന് നീതി കിട്ടാനായിരുന്നു ഈ അസാധാരണ പ്രതിഷേധം. ബിഷപ്പിനാല്‍ പീഡിപ്പിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന അനീതിയില്‍ മനം മടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. കോട്ടയം കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിലെ പൊതുനിരത്തില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയത്.

പൊലീസ് നീതിപാലിക്കണം, ജീവന്‍ അപകടത്തില്‍, ഞങ്ങള്‍ക്ക് നീതിവേണം, ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി തുടങ്ങിയവ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ദൈവത്തിന്റെ മണവാട്ടികള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ സഹതാപമാണ് പലര്‍ക്കുമുണ്ടായത്. ഇതിനെയാണ് പിസി ചോദ്യം ചെയ്തതും വിവാദത്തില്‍ ചെന്നുപെട്ടതും.

Top