ഈരാറ്റുപേട്ടയിൽ ചെന്നിത്തലയുടെ ദൂതനെ തടഞ്ഞു ഉമ്മൻചാണ്ടി ഗ്രൂപ്പ്.

കോട്ടയം: ജോസഫ് വാഴക്കനെ ഈരാറ്റുപേട്ടയിൽ എ ഗ്രൂപ്പ്കാർ തടഞ്ഞു പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോട്ടയം ഈരാട്ടുപേട്ടയില്‍ ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നു. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്ന വിഷയവും ചർച്ച ചെയ്തു. രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കൻ പങ്കെടുത്തത്. പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു.

അതിനിടെ എ- ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായി. ഈരാറ്റുപേട്ടയിൽ രഹസ്യ ഗ്രൂപ്പ് യോഗത്തിന് എത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കഴിഞ്ഞ ദിവസം എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനെ നിയമിച്ച നടപടി വിവാദവുമായതോടെ കെപിസിസി തീരുമാനം പിൻവലിച്ചിരുന്നു. ഇതിനിടെയാണ് ജോസഫ് വാഴക്കന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് രഹസ്യ യോഗം വിളിച്ചത്. പി സി ജോർജിനെ മുന്നണിയിൽ എത്തിച്ച ചെന്നിത്തലയ്ക്ക് പിന്തുണ മുന്നണിയിൽ കൂട്ടുവാൻ വേണ്ടിയാണ്. അതിനെയാണ് ഉമ്മൻചാണ്ടിയോട് അടുപ്പമുള്ളവർ തടഞ്ഞത്.

Top