
കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. യാത്രയ്ക്കിടെ ആലുവ എത്തിയപ്പോള്‍ ഛര്‍ദ്ദിച്ചിരുന്നു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്നും രക്തസമ്മര്‍ദ്ദത്തില്‍ വേരിയേഷനുണ്ടെന്നും പി.ഡി.പി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. അതേസമയം മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക