9 തവണ കരണം മറിഞ്ഞ കാറില്‍ അത്ഭുതകരമായ രക്ഷപെടല്‍!..വീഡിയോ കാണാം

ബ്രസീലിലെ ഗൊയാനിയയില്‍ GT3 കപ്പ് മത്സരം നടക്കുന്നതിനിടെ ഒരു കാര്‍ കരണം മറിഞ്ഞത് 9 തവണ. മുന്‍ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നെല്‍സണ്‍ പിക്കറ്റിന്റെ മകന്‍ പെ‍ഡ്രോയുടെ കാര്‍ ആണു 9 തവണ മലക്കം മറിഞ്ഞത് .9 തവണ മലക്കം മറിഞ്ഞിട്ടും അതില്‍ ഉള്ളയാള്‍ ജീവിച്ചു.വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു തിരിച്ചു വരിക തന്നെ ചെയ്തു ആ പോരാളി. കാര്‍ റേസിംഗിനിടെ മരണമുഖത്തു നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട പെഡ്രോയെക്കുറിച്ചുള്ള വാര്‍ത്തകളും വീഡിയോയും വൈറലാവുകയാണ്.

പെഡ്രോയുടെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. വായുവില്‍ ഒമ്പതു തവണ തകിടം മറിഞ്ഞ കാറില്‍ നിന്നും അത്ഭുതകരമായാണ് പെ‍ഡ്രോ രക്ഷപ്പെട്ടത്. നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ചിത്രം പെഡ്രോ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടുകയും ചെയ്തു. 1981,1983,1987 കാലഘട്ടങ്ങളിലെ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്നു പെഡ്രോയുടെ പിതാവ് നെല്‍സണ്‍.PEDRO

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ റേസിംഗ് ട്രാക്കില്‍ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു മറ്റൊരു ജീവന്‍ പൊലിഞ്ഞത്. 2014ലുണ്ടായ ജാപ്പനീസ് ഗ്രാന്‍ഡ് പ്രിക്സിലെ അപകടത്തില്‍ എഫ് വണ്‍ ഡ്രൈവര്‍ ജൂല്‍സ് ബിയാന്‍ചിയാണ് അന്നു മരണമടഞ്ഞത്. ഒക്ടോബര്‍ 2014 മുതല്‍ കോമയില്‍ കഴിയുകയായിരുന്നു ജൂല്‍സ്.

Top