കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കേരള പൊലീസ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ യുവാക്കള്‍ക്കുള്ള എതിര്‍പ്പാണ് പ്രധാന പ്രശ്‌നം. യുവാക്കളുടെ അഭിപ്രായം പരിഗണിച്ചശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് പോലീസുകാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതിനോട് സര്‍ക്കാരിന് തത്വത്തില്‍ എതിര്‍പ്പില്ല. എന്നാല്‍, അത് നടപ്പിലാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ യുവാക്കള്‍ക്കുള്ള എതിര്‍പ്പാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ യുവാക്കളുടെ അഭിപ്രായം പരിഗണിച്ചശേഷം മാത്രമേ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ. ഒരു വര്‍ഷം ഇരുപത്തിഅയ്യായിരം ഒഴിവുകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഇരുപത്തിയഞ്ച് ലക്ഷം യുവാക്കള്‍ തൊഴിലിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ ഇവര്‍ക്ക് ആശങ്കയുണ്ട്. ഇത് കാണാതിരിക്കാനാവില്ല. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ചുമാത്രമേ എന്തെങ്കിലും നയം രൂപവത്‌രിക്കാന്‍ കഴിയുകയുള്ളൂ-മുഖ്യമന്ത്രി പറഞ്ഞു.