പേരാമ്പ്ര ആശുപത്രി പുതിയ വാര്‍ഡിന് നഴ്‌സ് ലിനിയുടെ പേര് നല്‍കും

കോഴിക്കോട്: പേരാമ്പ്ര കമ്മ്യൂണിറ്റി ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുന്ന വനിതാ വാര്‍ഡിന് നിപ്പ രോഗികളെ പരിചരിച്ച് രോഗബാധിതയായി മരിച്ച സ്റ്റാഫ് നഴ്‌സ് ലിനിയുടെ പേര് നല്‍കും. മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ലിനി സിസ്റ്ററോടുള്ള ആദര സൂചകമായാണ് തീരുമാനം.

കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി നിപ ബാധിതനായ യുവാവിന് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിന് പിറകെയാണ് പനിബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപോര്‍ട്ട് ലഭിച്ചത്. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവിന് ജോലിനല്‍കാനും മക്കള്‍ക്ക് ഇരുവര്‍ക്കുമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ലിനിക്ക് ലോകാരോഗ്യ സംഘടനയും, ദി എക്കണോമിസ്റ്റ് മാസികയും ആദരം അര്‍പ്പിച്ചിരുന്നു.

Top