പഴംതീനി വവ്വാലുകളുടെ പരിശോധനാ ഫലം പുറത്ത്; നിപ്പയുടെ യഥാര്‍ത്ഥ കാരണം?

കോഴിക്കോട: നിപയുടെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച വവ്വാലുകളുടെ സാമ്പിളില്‍ നിന്നുള്ള ഫലം നെഗറ്റീവ്. നിപ എത്തിയത് പഴം തീനി വവ്വാലുകളില്‍ നിന്നാണെന്ന നിഗമനമാണ് ഇതോടെ നീങ്ങിയത്. വവ്വാലുകളാണോ രോഗം വരുത്തിയത് എന്ന് കണ്ടെത്താനായി ശേഖരിച്ച 13 സാമ്പിളുകളും നെഗറ്റീവാണെന്ന് ഭോപ്പാലിലെ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നു.

പേരാമ്പ്രയില്‍ മൂന്നു പേര്‍ മരിച്ച വീട്ടിലെ കിണറ്റില്‍നിന്നു പിടിച്ച ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലല്ല രോഗം പരത്തിയതെന്ന് നേരത്തെ തെളിഞ്ഞിരുന്നു. രക്തം, സ്രവം, വിസര്‍ജ്യം ഉള്‍പ്പെടെയുള്ള സാംപിളുകളാണു ഭോപ്പാലിലെ ലാബില്‍ പരിശോധിച്ചത്. പശു, ആട്, പന്നി സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിടിച്ച വവ്വാലുകള്‍ പ്രാണികളെ ഭക്ഷിക്കുന്ന ഇനം (ഇന്‍സെക്ടിവോറസ് ബാറ്റ് – മെഗാഡെര്‍മ സ്പാസ്മ) ആയതിനാല്‍ വിദഗ്ധര്‍ നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീടാണ് ചങ്ങരോത്തിനടുത്തുള്ള ജാനകിക്കാട്ടില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. കിണറ്റില്‍ നിന്നു കണ്ടെത്തിയ പ്രാണി തീനി വവ്വാലില്‍ നിന്നുള്ള സാമ്പിളും നെഗറ്റീവായതോടെ വവ്വാലുകളല്ല നിപ്പയുടെ ഉറവിടമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Top