ഇരട്ടക്കൊലപാതകത്തെ പിണറായി ഭയക്കുന്നു !സി ബി ഐക്ക് വിടാതെ ഒത്തുകളി.അന്വേഷണം അട്ടിമറിക്കാന്‍ അണിയറ നീക്കം

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം അട്ടിമറിക്കാന്‍ അണിയറ നീക്കം ശക്തം. സിപിഎം പ്രതിക്കൂട്ടിലായ കേസിന്റെ കേസ് ഡയറി അടക്കം കൈമാറാതെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കോളിളക്കം സൃഷ്ടിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കേസ് അന്വേഷണം മുന്നോട്ടുപോകാത്ത ഘട്ടത്തില്‍ കേസ് ഡയറി കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് സിബിഐ. ഹൈക്കോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച് പറയുന്നത്. പെരിയ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന സൂചനയാണ് സിബിഐ നല്‍കുന്നത്.

Top