ഇന്ധനവില വര്‍ദ്ധിപ്പിച്ചു; ആറ് ആഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ കൂട്ടിയത് 5 രൂപ 52 പൈസ

WhatCar_Petrol-station

ദില്ലി: മാസം തോറും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുകയാണ്. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 1രൂപ 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ 11 രൂപയോളമാണ് ഡീസലിന് കൂടിയത്. പെട്രോളിന് ഒന്‍പത് രൂപയോളവും കൂടിയിട്ടുണ്ട്.

വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ആറ് ആഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ കൂട്ടിയത് 5 രൂപ 52 പൈസ. ഡീസലിന് 7 രൂപ 72 പൈസയും കൂടി. സമീപകാല സാഹചര്യത്തില്‍ ഉണ്ടായ വലിയ വില വര്‍ദ്ധനകളില്‍ ഒന്നാണ് ഇത്. ക്രൂഡോയില്‍ വില രാജ്യാന്തര തലത്തില്‍ ബാരലിന് വില ഉയര്‍ന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി കൂട്ടുന്നത്. ജൂണ്‍ ഒന്നു മുതല്‍ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും കൂട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് ഒന്നു മുതല്‍ തുടര്‍ച്ചയായ മൂന്ന് അവലോകന യോഗങ്ങളിലും എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടി. ജൂണ്‍ ആദ്യവാരം നടന്ന അവലോകന യോഗത്തിലും ഇന്ധനവില കൂട്ടി. ഏപ്രില്‍ 16ന് പെട്രോള്‍ വില ലിറ്ററിന് 0.74 പൈസയും ഡീസല്‍ വില ലിറ്ററിന് 1.30 രൂപയും കുറച്ചതു മാറ്റി നിറുത്തിയാല്‍, കഴിഞ്ഞ മാര്‍ച്ച് 17 മുതല്‍ എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടാന്‍ വേണ്ടി മാത്രമാണ് യോഗം ചേര്‍ന്നത്. പെട്രോള്‍ വില മാര്‍ച്ച് 17ന് 3.07 രൂപയും ഏപ്രില്‍ നാലിന് 2.19 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രില്‍ 16ലെ ഇളവ് മാറ്റി നിറുത്തിയാല്‍, മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇതുവരെ പെട്രോളിന് 9.04 രൂപയും ഡീസലിന് 11.05 രൂപയുമാണ് കൂടിയത്.

Top