ദമ്പതികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഫോണ്‍ സെക്സ് അനുഭവിച്ചിട്ടുണ്ടാകും. എന്താണ് ഈ ഫോണ്‍ സെക്സ്? പതിവുസംഭാഷണത്തിനിടെ പങ്കാളി പെട്ടെന്നൊരു ചോദ്യം ചോദിക്കുന്നു. നീ എന്താണ് ധരിച്ചിട്ടുള്ളത്? തീര്‍ച്ചയായും അത് സംസാരത്തിന്റെ മൂഡ് മാറ്റുന്നു. ശബ്ദം കുറയുകയും ഹൃദയമിടിപ്പ് ഉയരുകയും ചെയ്യും.
എങ്ങനെയായിരിക്കും നല്ലൊരു ഫോണ്‍ സെക്സ്? തീര്‍ച്ചയായും സ്വകാര്യതയാണ് ഇത്തരമൊരു സെക്സിന് ആദ്യം വേണ്ടത്. നാണമാകുമെങ്കില്‍ ലൈറ്റുകള്‍ ഓഫ് ആക്കാം. അല്ലെങ്കില്‍ ബാത്ത് ടബില്‍ നിറയെ വെള്ളത്തില്‍ കിടന്നുകൊണ്ടാകാം ഈ ഫോണ്‍ സല്ലാപം. പങ്കാളി പറയുന്ന സെക്സ് സംഭാഷണത്തിന്റെ പള്‍സ് അനുസരിച്ചുവേണം മറുപടി പറയാം. ദേ എന്നോട് വേണ്ടാത്തതൊന്നും പറയരുത്, ആരെങ്കിലും കേള്‍ക്കും, എന്നെ കൊണ്ട് വയ്യ തുടങ്ങിയ മറുപടികളാവരുത് ഉണ്ടാകേണ്ടത്. ഫോണിലൂടെ പങ്കാലിയുടെ വാക്കുകള്‍ക്കനുസരിച്ച് അല്ലെങ്കില്‍ അവളുടെ വാക്കുകള്‍ക്കനുസരിച്ച് സ്വയംഭോഗത്തിനു സമാനമായ കാര്യങ്ങളോ ലൈംഗികമായ ഉത്തേജനത്തിനോ ശ്രമിച്ചാല്‍ ഒരു നല്ല സെക്സിലേര്‍പ്പെടുന്നതിന്റെ എല്ലാ ആനന്ദവും അതിനു ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. വാക്കുകളും ശ്വാസങ്ങളും ഭാവനയുമാണ് ഇവിടെ നല്ലൊരു സെക്സ് സാധ്യമാക്കുന്നത്.
ഫോണ്‍ രതിയുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍
കേരളത്തില്‍ ഫോണ്‍ രതി വര്‍ധിച്ചു വരുന്നതായി സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഫോണ്‍ സംഭാഷണങ്ങള്‍ ചിലവു കുറഞ്ഞതും സൗകര്യപ്രദവുമായതോടെ കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ ഫോണിനെ സെക്സ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നതാണ് സത്യം. അപരിചിതരായ വ്യക്തികളുമായി ലൈംഗിക സംഭാഷണങ്ങളിലൂടെ ഉത്തേജിതരാക്കുന്ന ഫോണ്‍ സെക്സ് മാനസിക രോഗങ്ങളിലേക്കു വ്യക്തികളെ നയിക്കുമെന്ന വസ്തുത പലര്‍ക്കും അറിയില്ല.
തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സംഭാഷണങ്ങളാക്കി മാറ്റുന്നവര്‍ ലൈംഗിക ഫാന്റസിയിലൂടെ ഉത്തേജനം ലഭിക്കുന്ന ലോകത്തേക്ക് മാറ്റപ്പെടും. എന്നാല്‍ ഈ ഫാന്റസി സ്വന്തം ദാമ്പത്യജീവിതത്തിലെ സെക്‌സനുഭവങ്ങളില്‍ നിന്നു ലഭിക്കാതെ വരുമ്പോഴാണ് പലരും മാനസിക വിഭ്രാന്തിയില്‍ ആകുകയും കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയും ചെയ്യുന്നു.
മൂന്നുകൂട്ടരാണ് ഫോണ്‍ സെക്സിനെ ആശ്രയിക്കുന്നത്. ശാരീരിക ശേഷി കുറവുള്ളവര്‍, ലൈംഗിക ശേഷി കുറവില്ലാത്തവരായിരിക്കും ചിലര്‍ പക്ഷേ മാനസികമായി തനിക്ക് ലൈംഗിക ശേഷി കുറവുണ്ടെന്നു വിശ്വസിക്കുന്നവര്‍, ലൈംഗിക ബന്ധത്തിനു സാഹചര്യമില്ലാതെ പങ്കാളികളില്‍ നിന്നു അകന്നു താമസിക്കുന്നവര്‍
മൂന്നുതരത്തിലുള്ള മാനസിക രോഗവസ്ഥയാണ് ഫോണ്‍ സെക്സ് സൃഷ്ടിക്കുന്നത്. 1 അഡീക്ഷന്‍ ഡിസോര്‍ഡര്‍ 2 ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍, 3 സെക്ഷ്വഷല്‍ ഡീവിയേഷന്‍
അഡീക്ഷന്‍ ഡിസോര്‍ഡര്‍
ഫോണ്‍ രതിക്ക് ഒരാള്‍ അടിമപ്പെട്ടാല്‍ ഉത്തേജനം ലഭിക്കാനുള്ള സമയ തീവ്രത കൂടിവരും. തവണ, തീവ്രത എന്നിവ കൂടിവരുന്നതു ഫോണ്‍രതി മാനസിക പ്രശ്നമാണെന്നതിന്റെ തെളിവാണ്. അതോടെ ഫോണില്‍ എപ്പോഴും സംസാരിക്കണമെന്ന തോന്നല്‍ ശക്തമാകുകയും അതിനു സാധിക്കാതെ വന്നാല്‍ കഠിനമായ അസ്വസ്തതയും പിരിമുറുക്കവും അനുഭവപ്പെടുകയും ചെയ്യും. അതോടെ കുടുംബപരവും സാമൂഹികവും വ്യക്തിപരവുമായ കാര്യങ്ങളില്‍ വീഴ്ച സംഭവിക്കും.
ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍
ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയില്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ കഠിനമായ കുറ്റബോധം തോന്നും എങ്കിലും ഈ തെറ്റ് ആവര്‍ത്തിക്കും. അതിനെ തുടര്‍ന്നു വിഷാദത്തിലേക്കു നയിക്കുന്ന മാനസികാവസ്ഥയിലേക്കു വ്യക്തികള്‍ എത്തും.
സെക്വഷല്‍ ഡീവിയേഷന്‍
ഫോണ്‍രതി അമിതമാകുന്നതോടെ യഥാര്‍ത്ഥ ലൈംഗികതയില്‍ താല്‍പര്യം നഷ്ടപ്പെടുന്നു. ഇത് ചില ലൈംഗിക വൈകൃതങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.
ഫോണ്‍ രതിയുടെ ലൈംഗിക ഉത്തേജനത്തില്‍ ആകൃഷ്ടരായി വിവാഹിതരാകുന്നവരും പിന്നീടുള്ള യഥാര്‍ത്ഥ ജീവിതത്തില്‍ പരാജയപ്പെടും. അയാഥാര്‍ത്ഥിക ലൈംഗിക സങ്കല്പവും കാല്പനികതയുമാണ് അത്തരക്കാരുടെ ലൈംഗിക സംതൃപ്തി. അത്തരക്കാര്‍ക്ക് ഫോണില്‍ സംസാരിച്ചാല്‍ മാത്രമേ ലൈംഗിക സംതൃപ്തി ലഭിക്കൂ എന്നവസ്ഥയില്‍ എത്തിച്ചേരും.
കൗമാരക്കാര്‍ 35നും 45നും ഇടയിലുള്ള സ്ത്രീകളുമായാണ് ഇത്തരം ലൈംഗിക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ മധ്യവയസുകാരായ പുരുഷന്മാര്‍ കൗമാരക്കാരായ പെണ്‍കുട്ടികളെയാണ് ഫോണ്‍ സെക്സിനായി തിരഞ്ഞെടുക്കുന്നത്. ഇത്തരം തിരഞ്ഞെടുപ്പ് ബോധപൂര്‍വമല്ല മറിച്ച് സാമൂഹിക സുരക്ഷ കാരണങ്ങളാണ് ഇതിനു പിന്നില്‍. നല്ല കുടുംബ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരും എന്നാല്‍ സ്വതന്ത്രമായ ലൈംഗിക ജീവിതത്തിനും സ്വാതന്ത്ര്യമില്ലാത്തവരുമായിരിക്കും ഈ കൂട്ടര്‍.
വെര്‍ച്വല്‍ ലൈംഗികതയുടെ സുരക്ഷിതത്വം തേടുന്നവര്‍ അറിയുക ആദ്യം തമാശയായി തോന്നുമെങ്കിലും പിന്നീട് ഇത്തരത്തിലുള്ള സെക്സ് വ്യക്തി ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ വെര്‍ച്വല്‍ സെക്സ് നിങ്ങളുടെ മാനസിക ജീവിതത്തെ നശിപ്പിക്കുമെന്നതിനാല്‍ അത്തരം ലൈംഗിക മാര്‍ഗങ്ങള്‍ അവലംബിക്കാതിരിക്കുക