കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാനാണ് നിർദ്ദേശം. കേസിന്റെ സാമൂഹികവും ധാർമ്മികവുമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു.കേസിന്റെ സാമൂഹികവും ധാർമികവുമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ മേൽവിലാസത്തിൽ സംശയമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തില്‍ അക്കാര്യവും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.
ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്.phone sex trap സുമായി മുന്നോട്ട് പോവാന്‍ താല്‍പ്പര്യമില്ലെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ സത്യവാങ്മൂലത്തിന്റെയും പ്രത്യേക അപേക്ഷയുടേയും അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്ന് ഹർജിയിൽ പറയുന്നു.അതേ സമയം ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം എട്ടാം തീയതിയിലേക്ക് മാറ്റി.