പെ​ണ്‍​കെ​ണിയില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച്​ പേര്‍ അറസ്​റ്റില്‍

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദ കേസില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ മേധാവി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. കേസില്‍ ഇന്ന് ചോദ്യം ചെയ്യലിനു ഹാജരായ ഒന്പതു പ്രതികളില്‍ നാലു പേരെ വിട്ടയച്ചിരുന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. മന്ത്രിയെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തക ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല
ഈണ്ണാളേ രാവിലെ മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. ചാനല്‍ മേധാവിയും സി.ഇ.ഒ അജിത്ത് കുമാര്‍ അടക്കം ഏഴ് പേരാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ഇതില്‍ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ബാക്കിയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് ഒമ്പത് പ്രതികള്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന് ഡി.ജി.പി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top