പെണ്‍കെണി: മംഗളം ടെലിവിഷന്‍ സിഇഒ അജിത് കുമാറിന് ജാമ്യം; ചാനല്‍ ഓഫീസില്‍ കയറരുത്!!

കൊച്ചി: ഫോണ്‍ കെണി വിവാദത്തില്‍ അറസ്റ്റ് ചെയ്ത ചാനല്‍ മേധാവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മംഗളം ചാനല്‍ സിഇഒ അജിത്ത് കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കാണഅ കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരും ചാനലില്‍ പ്രവേശിക്കാനോ ജില്ല വിട്ടു പോകാനോ പാടില്ല, പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയവയാണ് കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഉപാധികള്‍.

മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മംഗളം സിഇഒ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എകെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പാണ് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടത്

Top