അന്ത്യഅത്താഴ വിവാദം: മലയാള മനോരമ ഫോട്ടോഗ്രാഫർക്കു പള്ളിയിൽ അസഭ്യ വർഷം; വൈദികനും ഇടവകാംഗങ്ങളും അസഭ്യം പറഞ്ഞു

സ്വന്തം ലേഖകൻ

കൊച്ചി: അന്ത്യഅത്താഴ ചിത്ര വിവാദത്തെ ന്യായീകരിച്ച് പള്ളിയിൽ കുർബാനയ്ക്കിടെ നിലപാടെടുത്ത മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫകർക്കു വൈദികന്റെയും വിശ്വാസികളുടെയും അസഭ്യവർഷം. കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർക്കു നേരെയാണ് സ്വന്തം ഇടവകപള്ളിയിൽ അംഗങ്ങൾ അസഭ്യം ചൊരിഞ്ഞത്. ക്രിസ്തുവിനെയും ക്രൈസ്തവരെയും അപമാനിക്കാൻ മനോരമ കരുതിക്കൂട്ടി നടത്തിയ നീക്കത്തെ ന്യായീകരിക്കുന്നതിന് കൂട്ടു നിൽക്കാനാവില്ലെന്നു കാട്ടിയാണ് അസഭ്യവർഷം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ആദ്യ കുർബാനയ്ക്കിടെയായിരുന്നു പള്ളിയിൽ സംഭവങ്ങൾ അരങ്ങേറിയത്. കത്തോലിക്കാ സഭയുടെ തീരുമാന പ്രകാരം പള്ളിയിൽ ഭാഷാപോഷിണി വാരികയിൽ പ്രസിദ്ധീകരിച്ച വികലമായ അന്ത്യഅത്താഴ ചിത്രത്തിനെതിരെ വൈദികൻ സ്വന്തം നിലയിൽ പ്രസംഗം നടത്തുകയായിരുന്നു. മലയാള മനോരമ നടത്തുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളെ ചൂണ്ടിക്കാട്ടികുർബാനയ്ക്കിടെ അദ്ദേഹം ഇടവക വിശ്വാസികൾ മലയാള മനോരമയ്‌ക്കെതിരെ പ്രതിഷേധം നടത്തണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിനിടെയാണ് തനിക്കു ഒരു കാര്യം പറയാനുണ്ടെന്ന പ്രഖ്യാപനവുമായി മനോരമയുടെ ഫോട്ടോഗ്രാഫർ എഴുന്നേറ്റത്.
ഇതോടെ ഇദ്ദേഹത്തിനു പറയാനുള്ളത് കേൾക്കാം എന്ന നിലപാട് വൈദികൻ എടുത്തു. കുർബാന സമയത്ത് പള്ളിവികാരി മാത്രം സംസാരിക്കുന്ന പതിവിനു വിപരീതമായാണ് മലയാള മനോരമ ഫോട്ടോഗ്രാഫർക്കു സംസാരിക്കാൻ അവസരം നൽകിയത്. ഇത തന്നെ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷം ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നു സംസാരിക്കാൻ എഴുന്നേറ്റ ഫോട്ടോഗ്രാഫർ സഭയെയും വിശ്വാസികളെയും വൈദികരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ അന്തസത്ത് എന്താണെന്നറിയാതെയാണ് വിമർശനം ഉയരുന്നതെന്നായിരുന്നു ഫോട്ടോഗ്രാഫറുടെ വിമർശനം. ഇതോടെ വൈദികനും, വിശ്വാസികളും അടക്കമുള്ളവർ ഒറ്റക്കെട്ടായി ഫോട്ടോഗ്രാഫർക്കെതിരെ നിലപാടെടുത്തു. ഒടുവിൽ തർക്കം രൂക്ഷമായതോടെ പള്ളിക്കുള്ളിൽ വച്ചും ചിലർ ഫോട്ടോഗ്രാഫറെ അസഭ്യം പറഞ്ഞു. തുടർന്നു ഇദ്ദേഹത്തിനു പള്ളിക്കുള്ളിൽ നിന്നും പുറത്തേയ്ക്കിറങ്ങി രക്ഷപെടേണ്ടി വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top