പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും; തീരുമാനത്തോട് യോജിച്ച് വിഎസ് അച്യുതാനന്ദനന്‍; കേന്ദ്ര നേതൃത്വം വിഎസിനെ മെരുക്കി

തിരുവനന്തപുരം: വിഎസിനുവേണ്ടിയുള്ള പാര്‍ട്ടി അണികളുടെയും അനുഭാവികളുടേയും പ്രതീക്ഷകള്‍ അട്ടിമറിച്ച് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിണറായി വിജയനെ തിരഞ്ഞെടുത്തു.

ഇക്കാര്യം വിഎസിനെ കേന്ദ്ര നേതാക്കള്‍ അറിയിച്ചു. ധര്‍മ്മടത്ത് നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേനെ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപനം നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പൊളിറ്റ് ബ്യൂറോ അംഗവും പിണറായി വിജയന്‍ മാത്രമായിരുന്നു. സി.പി.എമ്മിന്റെ സംഘടനാരീതി അനുസരിച്ച് പി.ബി അംഗമാണ് സാധാരണ മുഖ്യമന്ത്രിപദത്തിലേക്ക് വരുക. ഇത്തവണ ആ പതിവ് പിണറായിലേക്ക് എത്തി. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട പിണറായി നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ പാര്‍ലമെന്ററിരംഗത്തേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 36,905 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് പിണറായി ഇത്തവണ വിജയി

Top