കണ്ണൂർ:മുസ്ലിം ലീഗ് ഇടതുമുന്നണിയിൽ എത്തുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കിക്കൊണ്ടിരിക്കെ ഇടതു മുന്നണിയിൽ പോര് മുറുകുകയാണ് . ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ വിഷയത്തെച്ചൊല്ലി സിപിഐ – സിപിഎം പോര് മുറുകുന്നു. സംഭവത്തിൽ തന്നെ വിമർശിച്ച സിപിഐയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിനിടെ താനെന്തോ മഹാ അപരാധം പറഞ്ഞെന്ന് പ്രചരിപ്പിച്ച സിപിഐക്ക് ചരിത്രം അറിയില്ലെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി. അച്യുതമേനോന്‍റ പേര് പറയാത്തതിനെ സിപിഐയുടെ മുഖപത്രമായ ജനയുഗം കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് സിപിഐയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നത്.
കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ സംസാരിച്ചപ്പോൾ താൻ എന്തോ മഹാ അപരാധം ചെയ്തെന്ന മട്ടിൽ പ്രചാരണം നടന്നു. ഇത് ചരിത്രം നല്ല രീതിയിൽ മനസിലാക്കാത്തത് കൊണ്ടാണ്. ചരിത്രം പറഞ്ഞപ്പോൾ ആളുകളുടെ പേരെടുത്ത് പറഞ്ഞില്ല. അത് എന്റെ ഔചിത്യബോധമാണെന്നും അത് മനസിലാക്കാനുള്ള വിവേകം പ്രചരിപ്പിച്ചവർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
ഇഎംഎസ് സർക്കാരാണ് ഭൂപരിഷ്കരണ നിയമത്തിന് അടിത്തറയിട്ടത്. പ്രാവർത്തികമായ ഭൂപരിഷ്കരണ നിയമത്തിന്റെ വാർഷികമാണ് ആഘോഷിക്കുന്നത്. അതിൽ താൻ ആരെയൊക്കെ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിന്മേലുള്ള അവകാശ തർക്കം മൂർച്ഛിക്കുമ്പോൾ സിപിഎം – സിപിഐ തുറന്ന പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ തമ്മിലടി മുന്നണിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.CPI mouthpiece slams Pinarayi, says he is reluctant to accept historical realities