“പോലീസ് മാറേണ്ടത് ഉത്തരവുകളിലൂടെയല്ല, സംസ്‌കാരത്തിലൂടെയാകണം”; പിണറായി 

സംസ്ഥാനത്തെ പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസാകരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ത്രീക്കും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാന്‍ സാധിക്കുന്ന ഇടമാകണം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍. മൂന്നാം മുറയും അഴിമതിയും അംഗീകരിക്കാനാവില്ല. തെറ്റ് ചെയ്യുന്നത് എത്ര ഉന്നതനായാലും ഉടന്‍ നടപടി സ്വീകരിക്കും. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉന്നത അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അഴിമതിയും മൂന്നാം മുറയും പോലീസ് സേനയില്‍ നിന്ന് തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോട്ടമില്ലാതെ നടപടി സ്വീകരിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top