തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയത്തിനെ തുടർന്ന് പിണറായി സർക്കാര്യം ഗവർണറും തമ്മിലുള്ള എതിർപ്പുകൾ നിലനിൽക്കെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന മുന്നറിയിപ്പാണ് സർക്കാർ .പൌരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഗവര്‍ണറുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് പൌരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. 29 ന് നിയമസഭാ സമ്മേളനം ആരംഭിക്കും. നിയമസഭാ സമ്മേളനം 30 ന് ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അത് ഒരുദിവസം നേരത്തെയാക്കുവാനും മന്ത്രിസഭ അംഗീകാരം നല്‍കി.
പൌരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാടില്‍ തരിമ്പും മാറ്റമില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പൌരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കണ്ട എന്ന് തീരുമാനിച്ചതിന് പിന്നാലെ അതിനെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. ഭരണഘടനാ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണരുടെ വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരടി പോലും പിന്മാറിയില്ലെന്നതിന് തെളിവാണ് നയപ്രഖ്യാപനപ്രസംഗത്തില്‍ പൌരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട പോലെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിലെ ഭാഗങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നയപ്രഖ്യാപന പ്രസംഗത്തിനാണ് മന്ത്രിസഭാ യോഗം ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
നയപ്രഖ്യാപനം പ്രസംഗം ഇനി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കും. അതില്‍ പൌരത്വ നിയമഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് വരുന്ന ഭാഗം ഒഴിവാക്കി ഗവര്‍ണര്‍ തിരിച്ചയക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോള്‍ ഈ ഭാഗം ഒഴിവാക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. ഗവര്‍ണര്‍ വായിക്കാതെ വിടുന്ന കാര്യങ്ങളും നിയമസഭാ രേഖകളില്‍ നയപ്രഖ്യാപനപ്രസംഗത്തിന്റെ ഭാഗമായിരിക്കും