ലാവലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണം; സിബിഐ സുപ്രീം കോടതിയിൽ

ദില്ലി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലാവലിന്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.  പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ കരാറില്‍ മാറ്റം വരില്ല. പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിനിടെയാണ് കരാര്‍ ഒപ്പിട്ടത്. ലാവലിന്‍ കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറിയതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ലാവലിന്‍ കരാറില്‍ ഒപ്പ് വെച്ചത് മൂലം കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും അതേസമയം എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് വന്‍ ലാഭവും ഉണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top