പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം; കൊലവിളിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്ന് വേണുഗോപാല്‍ ഷേണായി എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തു. ‘പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാന്‍ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.എന്നാല്‍ കൊലവിളി വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നാലെ ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാന്‍ ഒരു സ്വയം സേവകനാ’ എന്നൊരു പോസ്റ്റും വേണുഗോപാല്‍ ഇട്ടിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നടന്ന പ്രതിഷേധങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി വരെ അധിക്ഷേപിച്ചു ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന്‍ ആണെന്നാണ് സംഘപരിവാര്‍ പക്ഷം.

Top