കൊച്ചി: ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി.ആലുവയില്‍ പ്രശ്നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. അത് തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags: pinarayi