ആഭ്യന്തരം പിണറായിക്ക്‌ തന്നെ ?സത്യപ്രതിജ്‌ഞ 25ന്‌ നാലിന്‌.5 മന്ത്രിമാര്‍ വേണമെന്ന് സി.പി.ഐ

തിരുവനന്തപുരം: നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കും. പിണറായി അടക്കം 20 പേര്‍ക്കു സത്യപ്രതിജ്‌ഞ ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണു തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായിവരുന്നത്‌. 25നു വൈകിട്ട്‌ നാലിനാണു ചടങ്ങ്‌.

മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എം, സി.പി.ഐ ധാരണയനുസരിച്ചാണ് മന്ത്രിസഭയുടെ അംഗസംഖ്യ 19 ആയി നിജപ്പെടുത്തിയത്.2006ലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ 20 അംഗങ്ങളാണുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ 21പേരും. ഇത്തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ സി.പി.എം – 12, സി.പി.ഐ – നാല്, കോണ്‍ഗ്രസ് -എസ്, എന്‍.സി.പി, ജനതാദള്‍ -എസ് ഓരോന്നു വീതം എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കര്‍ പദവി സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐക്കുമായിരിക്കും. ചീഫ്വിപ്പ് പദവിക്കുപകരം പാര്‍ലമെന്‍ററികാര്യമന്ത്രിയാവും ആ ചുമതല വഹിക്കുക.PINARAYI VIJAYAN -LEADER

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയവരില്‍ വിജയിച്ച കേരള കോണ്‍ഗ്രസ്-ബി), സി.എം.പി, ആര്‍.എസ്.പി-എല്‍ കക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പങ്കാളിത്തം ഉണ്ടാവില്ല. മന്ത്രിസഭാ രൂപവത്കരണത്തിന്‍െറയും ഓരോ കക്ഷിയുടെയും വകുപ്പുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ ഞായറാഴ്ച വൈകീട്ട് എല്‍.ഡി.എഫ് സംസ്ഥാന സമിതി ചേരും. വൈകീട്ട് നാലിന് എല്‍.ഡി.എഫ് ചേരുന്നതിനുമുമ്പ് മൂന്നിന് സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും എ.കെ.ജി സെന്‍ററില്‍ നടക്കും. മുന്നണിക്ക് പുറത്തുള്ള കക്ഷികളെ എല്‍.ഡി.എഫില്‍ അംഗമാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാവില്ല.

സി.പി.എം അടക്കമുള്ളവര്‍ മന്ത്രിമാരുടെ കാര്യത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി തീരുമാനത്തിലത്തെും. ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് 22ന് രാവിലെ ചേരും. 23ന് സംസ്ഥാന സമിതിയും. തുടര്‍ന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്ത് പിണറായി വിജയനെ കക്ഷിനേതാവായി തെരഞ്ഞെടുക്കും. പിന്നീടാവും സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുക. മന്ത്രിസഭ തീരുമാനിക്കാന്‍ 23ന് രാവിലെ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയും തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും ചേരും.ജനതാദള്‍-എസും എന്‍.സി.പിയും നേതൃയോഗം 22ന് വിളിച്ചിട്ടുണ്ട്. ജനതാദളില്‍നിന്ന് മാത്യു ടി. തോമസും എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടിയും കോണ്‍ഗ്രസ് -എസില്‍നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാവും.
അതിനിടെ എല്‍.ഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു പ്രതിനിധികള്‍ വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലുണ്ടായിരുന്ന വകുപ്പുകളില്‍ മാറ്റം വേണമെന്നും, തൊഴില്‍വകുപ്പ് പുതുതായി വേണമെന്നുമുള്ള ആവശ്യവും സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്. വനംവകുപ്പ് വേണ്ടെന്ന നിലപാടിലാണ് സിപിഐ. 2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നത്. ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ലീഗിനെ മറികടന്ന് നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയുമായി. 1980നുശേഷം സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ വിജയമാണിത്. ഈ സാഹചര്യത്തിലാണ് പുതിയ വകുപ്പുകളും അഞ്ച് മന്ത്രിമാരുമെന്ന ആവശ്യം സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അഞ്ചു മന്ത്രിമാരെന്ന ആവശ്യം സിപിഐ നേതൃത്വം മുന്നോട്ടുവച്ചത്.

Top