കേരളത്തിന്റെ വികസനത്തിന് നരേന്ദ്ര മോഡി പൂര്‍ണ്ണ പിന്തുണ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഡല്‍ഹി സന്ദര്‍ശനം സൌഹാര്‍ദപരവും കേരളത്തിന് വളരെ ഗുണകരവുമായിരുന്നെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതിയേയും, ഉപരാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനതില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായല്ല ഡല്‍ഹിയില്‍ എത്തിയത് സൌഹാര്‍ദപരമായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റിയിയുമായും, ആഭ്യന്തരമന്ത്രിയുമായും നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകവും വളരെ പ്രയോജനകരവുമായിരുന്നു. കേരളത്തിന്റെ വികസകാര്യങ്ങളില്‍ കേന്ദ്രത്തിന്റെ നല്ല പിന്തുണ പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗെയില്‍ പൈപ് ലൈനുമായി ബന്ധപ്പെട്ട കാര്യവും ചര്‍ച്ചയായി. പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് സംസ്ഥാനം ഉറപ്പ് നല്‍കി. പണവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ‘ഇത് നിങ്ങളുടെ വീടായി കരുതൂ’ എന്നാണ് മോദി പറഞ്ഞതെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ വിഭവങ്ങള്‍ ചോരുന്നത് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഇത് തടയുന്നതിനുള്ള നിര്‍ദേശങ്ങളും പ്രധാനമന്ത്രി തന്നെ മുന്നോട്ടുവച്ചു.

കേരളവും കേന്ദ്രവും കൈകോര്‍ത്ത് പിടിച്ചാലെ വികസനം സാധ്യമാകൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബിജെപി സിപിഎം സംഘര്‍ഷത്തെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇരുപക്ഷത്തെയും വിളിച്ച് പ്രശ്‌നപരിഹാരം നടത്തിക്കൂടെയെന്ന് മോദി ആരാഞ്ഞു. നിങ്ങളുടെ കൂട്ടരോട് നിങ്ങള്‍ പറഞ്ഞ് സഹകരിപ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആളുകളുടെ കാര്യങ്ങള്‍ ഞാനും നോക്കാമെന്ന് പറഞ്ഞു. വേണ്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങളോടും പദ്ധതികളോടും വളരെ അനുഭാവപൂര്‍വമായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. റബറിന് താങ്ങുവില നിശ്ചയിക്കണ്ട ആവശ്യമാണ്. കൃത്യമായ വില ലഭിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് പദ്ധതി രൂപീകരിക്കണം. ഇതിനോട് പ്രധാനമന്ത്രി വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തിനും, പ്രതിരോധ മേഖലയിലും റബര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ പാത വികസനത്തിന് വേണ്ട സഹായങ്ങള്‍ കേന്ദ്രം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പണത്തിന്റെ കാര്യത്തില്‍ എല്ലാവിധ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി സംബന്ധിച്ച് എല്‍ഡിഎഫ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.

Top