അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി! ഈ നാടിനെ ഭീഷണിപ്പെടുത്താം എന്ന് ധരിക്കരുത്‌

പാലക്കാട്: ശബരിമല വിഷയത്തിൽ അമിത് ഷായ്ക്ക് കനത്ത മറുപടിയുമായി മുഖ്യമന്ത്രി > ‘സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ഈ തടി പോര. അത് ഗുജറാത്തിൽ മതി. ബിജെപിയ്ക്ക് ഈ മണ്ണിൽ ഒരിയ്ക്കലും സ്ഥാനമില്ല. ആരെയാണ് ഭയപ്പെടുത്തുന്നത്?” മുഖ്യമന്ത്രി ചോദിച്ചു.ആവശ്യമെങ്കിൽ സംസ്ഥാനസർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബി ജെ പിക്കും അമിത് ഷായ്ക്കും കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും കളിക്കുന്നുണ്ടെങ്കിൽ അത് മോശമാകുമെന്നേ പറയാനുള്ളൂ. നാടിനെ പിറകോട്ടടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വരുമ്പോൾ അമിത് ഷായ്ക്ക് മതിഭ്രമം വരാറുണ്ട്. എന്താണ് പറയേണ്ടതെന്ന് പിടി കിട്ടാറില്ല. അമിത് ഷായെ കുറെ തവണ കൊണ്ടുവന്നാൽ ഞങ്ങളുടെ പണി കുറഞ്ഞു കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള ഗവൺമെന്‍റ്. ചൊൽപ്പടിയ്ക്ക് നിൽക്കുന്നവരോട് മാത്രം ഭീഷണി മതി. ആരെയാണ് ഭയപ്പെടുത്തുന്നത്?’ മുഖ്യമന്ത്രി ചോദിയ്ക്കുന്നു. ‘അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചു കളയാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് വളരെ മോശമായിപ്പോകും. ഈ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സാധാരണ അൽപൻമാരോട് മറുപടി പറയേണ്ടതില്ല. എന്നാൽ ഇതിന് പിന്നിൽ അണി നിരന്ന ചിലരുണ്ട്. അവർ കൂടി അറിയാനാണ് ഇത് പറയുന്നത്. എത്ര കാലമായി ബിജെപി ഈ മണ്ണിൽ രക്ഷപ്പെടാൻ നോക്കുന്നു? വല്ലതും നടന്നോ? നിങ്ങൾക്കീ മണ്ണിൽ സ്ഥാനമില്ലെന്ന് ഓർക്കണം.’ മുഖ്യമന്ത്രി പറഞ്ഞു.

‘ഒറ്റക്കാര്യം മാത്രമേ സർക്കാരിന് വാശിയുള്ളൂ. സംസ്ഥാനം ഭരിയ്ക്കുന്ന സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയേ പറ്റൂ. അത് സർക്കാർ ധിക്കരിക്കണോ? അങ്ങനെ വേണമെങ്കിൽ ബിജെപി പറയട്ടെ. ഇനി നാളെ സുപ്രീംകോടതി നിലപാട് മാറ്റിയാലോ? അപ്പോൾ സർക്കാർ അത് നോക്കും. അതിൽ തർക്കമില്ല. എന്നാൽ സിപിഎമ്മിന് ഇക്കാര്യത്തിലൊരു നിലപാടുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരേ അവകാശമാണുള്ളത്. അത് ഞങ്ങളുടെ നിലപാട്.’ മുഖ്യമന്ത്രി വ്യക്തമാക്കി.

‘രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണോ? ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണ്.’ മുഖ്യമന്ത്രി പറയുന്നു. അത്തരം ആളുകളെ സംഘപരിവാര്‍ റിക്രൂട്ട് ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

‘ശബരിമല റിപ്പോർട്ടിംഗിന് പോയ മാധ്യമപ്രവർത്തകർക്ക് മർദ്ദനമേറ്റിരുന്നു. പിറകിൽ മൂർച്ചയുള്ള സാധനം കൊണ്ട് കുത്തിയിട്ട് ‘ഇതു പറയെടാ’ എന്നായിരുന്നു ഭീഷണി.നിങ്ങളിനിയും വന്നോളൂ, ശബരിമലയിൽ അഴിഞ്ഞാടിക്കോളൂ എന്ന് പറയണോ? എല്ലാ വിശ്വാസികൾക്കും ശബരിമലയിൽ നി‍ർഭയം വരാൻ കഴിയണം.’ അവിടെ ഒരു അക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി ഇഴയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അപഹസിച്ചു .എൽ ഡി എഫ് സർക്കാർ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികൾക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കും. ആക്രമികളെ വിശ്വാസികളും അവിശ്വാസികളും ആയി വേർതിരിക്കാനാവില്ല. ക്രിമിനലുകളെ പ്രത്യേകമായി റിക്രൂട് ചെയ്ത് ശബരിമലയിൽ ഇറക്കി. സംഘപരിവാറുകാർക്ക് അഴിഞ്ഞാടാൻ ഉള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സര്‍ക്കാരിനെ കേന്ദ്രസർക്കാരല്ല ജനങ്ങള്‍ വലിച്ചു താഴെയിടുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു .ശബരിമലയിലെ തീർത്ഥാടനം ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദർശനം ഓൺലൈനിലൂടെ മാത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു

Top