തിരുവനന്തപുരം: സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ലൗ ജിഹാദിന് പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാൾ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്. ബിഷപ്പിന്റെ ഗുരുതരമായ ആരോപണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിപ്രായം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദമായ ആരോപണം. ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ഇതിലൂടെ വഴിതെറ്റിക്കുന്നെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. എന്നാല്‍ യൂണിറ്റിനെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിലപാടെടുത്തു.
അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത് വന്നു .കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന രാഷ്ട്രീയക്കാരെല്ലാം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്.അമുസ്ലീങ്ങളായ യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കി ജീവിതം നശിപ്പിക്കുന്ന രീതിയിലാണ് നർക്കോട്ടിക്സ് ജിഹാദ് എന്നും ബിഷപ്പ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബിഷപ്പിന്റെ വാദത്തെ താനും അനുകൂലിക്കുകയാണെന്നും ഇത് താൻ നേരത്തേ തന്നെ പറഞ്ഞതാണെന്നും പിസി ജോർജ് പറഞ്ഞു.
ഒരിക്കൽ താൻ ഇത് പറഞ്ഞപ്പോൾ എല്ലാവരും തന്റെ മുതുകത്ത് കേറി. ഇതിപ്പോ തെളിഞ്ഞില്ലേ. കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ പാലാരൂപതയുടെ അഭിവന്ദ്യ പിതാവ് തന്നെ ഇപ്പോൾ ഇത് സംബന്ധിച്ച ലേഖനം പുറത്തിറക്കിയിരുന്നു. പിതാവ് ഒരിക്കലും കളവ് പറയില്ല. നിരവധി കുടുംബങ്ങളാമ് ഇത്തരത്തിൽ തകരുന്നത്. പത്രമാധ്യമങ്ങൾ വായിക്കൂ.മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നതാരെന്ന് ആ പേര് വായിക്കുമ്പോള് മനസിലാകും.
കളളനോട്ടു പിടിക്കുന്നു, വിമാനത്താവളത്തിൽ സ്വർണം കൊണ്ടുവരുന്നു. ആരാണ് പ്രതികൾ. ഇതെല്ലാം സംഘടിതമായൊരു നീക്കമാണ്,പിസി ജോർജ് ആരോപിച്ചു. സമുദായത്തിലെ ചില തീവ്രവാദികൾ നടത്തുന്ന ഇത്തരം വിവരക്കേടുകൾക്കെതിരെ ധൈര്യമായി എതിർക്കാനും വിമർശിക്കാനും തയ്യാറാകണം. എത്ര പെൺകുട്ടികൾ ഇത്തരത്തിൽ പോയിട്ടുണ്ടെന്ന് തനിക്ക് അറിയാം. ഹിന്ദു പെൺകുട്ടികളും ക്രിസ്ത്യൻ പെൺകുട്ടികളു ംമാത്രമാണെല്ലോ പോകുന്നത്. മറ്റ് കു്ടികൾ പോകത്തത് എന്തേയെന്നും പിസി ചോദിച്ചു.