ഞാന്‍ പ്രേമിക്കുന്ന പെണ്ണിനെ ലാല്‍ വളക്കാന്‍ ശ്രമിച്ചു

ഞാന്‍ പ്രേമിക്കുന്ന പെണ്ണിനെ ലാല്‍ വളക്കാന്‍ ശ്രമിച്ചു; ഞാനും സുഹൃത്തും ചേര്‍ന്ന് മോഹന്‍ലാലിനെ തല്ലാന്‍ പദ്ധതി ഇട്ടിരുന്നു.പ്രിയദര്‍ശന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സംഭവം കേട്ട് ഞെട്ടണ്ട . വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്.ഇരുവരും ബിഎയ്ക്ക് പഠിക്കുന്ന കാലം. കൈരളിയിലെ ജെ.ബി.ജങ്ങ്ഷന്‍ എന്ന പരിപാടിയിലാണ് പ്രിയന്റെ വെളിപ്പെടുത്തല്‍.

പ്രിയന്‍റെ വാക്കുകളിലേക്ക് : ബിഎയ്ക്ക് പഠിക്കുന്ന കാലം . യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ന് ലാലുമുണ്ട്. എന്നാല്‍ അന്ന് ഇരുവരും സഹൃത്തുക്കളല്ലായിരുന്നു. അവിടെ ഒരു പെണ്ണിനെ വളയ്ക്കാനുള്ള ശ്രമത്തിലായിരുന്നു പ്രിയന്‍. അവള്‍ കയറുന്ന ബസ്സില്‍ കയറുക.. നോക്കി ചിരിക്കുക.. അവര്‍ക്ക് വേണ്ടി ബസ്സില്‍ സീറ്റ് പിടിയ്ക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ നടത്തി വരികയായിരുന്നു. അപ്പോഴാണ് മോഹന്‍ലാലിന്റെ വരവ്. ഈ പെണ്ണിനെ വളയ്ക്കാന്‍ മോഹന്‍ലാലും ശ്രമം തുടങ്ങി. അതിന് ലാലിനോട് വഴക്കിടാന്‍ പോയതാണ് പ്രിയന്‍. സത്യത്തില്‍ ആ പിണക്കത്തില്‍ നിന്നാണ് ഞങ്ങള്‍ സുത്തുക്കളായത്.mohanlal-mos_030516060046

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്കല്ലൂരില്‍ ഉത്സവം നടക്കുന്നസമയത്തായിരുന്നു അതെന്ന് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ലാലിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ തല്ലാന്‍ വേണ്ടി ഞാനും സുഹൃത്ത് ശ്രീകാന്തും കൂടെ കറങ്ങി നടന്നത്. നല്ല ആരോഗ്യവാനായിരുന്നു മോഹന്‍ലാല്‍. അതുകൊണ്ട് അറിയാതെ തല്ലണമായിരുന്നു. തിരിച്ച് തല്ല് വരാതെ നോക്കണം. എന്നാല്‍ ആ പ്രശ്‌നം വളരെ രമ്യമായി ശ്രീകാന്ത് തന്നെ പരിഹരിച്ചു. സംവിധായകനൊക്കെ ആയ ശേഷം ആ പെണ്ണിനെ പിന്നീട് ബോംബെയില്‍ വച്ച് കണ്ടിരുന്നു. അടുത്ത് വന്ന് സംസാരിക്കുകയൊക്കെ ചെയ്തു. എന്റെ സിനിമകളെ കുറിച്ച് സംസാരിച്ചു. സത്യത്തില്‍ ഞാന്‍ അവരെ പ്രണയിച്ചിരുന്ന കാര്യം അവര്‍ക്ക് പോലും അറിയില്ലായിരുന്നു.അതാണ് മറ്റൊരു ദൗര്‍ഭാഗ്യം. മോഹന്‍ലാലിന്റെ വലിയ ആരാധികയാണ് ആ പെണ്‍കുട്ടി. പക്ഷെ അന്ന് ലാല്‍ അവരെ വളക്കാന്‍ ശ്രമിച്ച നഗ്ന സത്യവും അവര്‍ക്കറിയില്ലായിരുന്നു. പ്രിയദര്‍ശന്‍ പറയുന്നു.

 

Top